ചോദ്യം : വിവാഹത്തിനുമുന്‍പ് ഫോണ്‍ സെക്സില്‍ ഏര്‍പ്പെടുമായിരുന്നു. വിവാഹം കഴിഞ്ഞ ശേഷവും അത് തുടരുന്നു. നേരിട്ടുള്ള ബന്ധത്തേക്കാള്‍ ഫോണ്‍ സെക്സ് ആണ് എനിക്ക് ആസ്വാദ്യകരമായി തോന്നുന്നത്. ഇതൊരു മാനസീക പ്രശ്നമാണോ ?

ഉത്തരം : തമാശയ്ക്ക് തുടങ്ങി പിന്നീടത്‌ സ്ഥിരമാക്കുന്നത് നിങ്ങള്‍ അതില്‍ അടിമപ്പെട്ടു എന്നുതന്നെയാണ് സൂചിപ്പിക്കുന്നത്. പങ്കാളി കൂടെയില്ലാതെ താമസിക്കുമ്പോള്‍ പലരും ലൈംഗീക സംതൃപ്തിക്കായി മറ്റു മാര്‍ഗങ്ങള്‍ ഇല്ലാത്തതിനാല്‍ ഫോണ്‍ സെക്സ് ഒരു മാര്‍ഗമായി എടുക്കാറുണ്ട്.എന്നാല്‍,നേരിട്ടുള്ള ലൈംഗീക ബന്ധത്തിന് സാഹചര്യം ഉണ്ടായിട്ടും ഫോണ്‍ സെക്സില്‍ കൂടുതല്‍ ആസ്വാദനം കണ്ടെത്തുന്നു എങ്കില്‍ അതൊരു വൈകൃതമാണ് എന്നു തന്നെ പറയാം.

ഫോണ്‍ സെക്സില്‍ തുടങ്ങി  കൂടുതല്‍ നവീന രീതികള്‍ ആയ മൊബൈല്‍ വീഡിയോ കോള്‍ അടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കുകയാണ് പലരുടെയും പതിവ്.  സമകാലീക ലോകത്ത് ഉണ്ടാക്കുന്ന ഇന്റര്‍നെറ്റ് രതി ഉണ്ടാക്കുന്ന ചതിക്കുഴികള്‍  നന്നായി അറിയുക തന്നെ വേണം. എന്നും മാധ്യമങ്ങളില്‍ എത്രയോ വാര്‍ത്തകള്‍ അത്തരത്തില്‍ വരുന്നു. അതെല്ലാം കണ്ണുതുറന്നു കാണുക. നേരിട്ടു കാണാതെ മറ്റൊരാളുമായി ഉള്ളിലുള്ള കാമനകള്‍ എല്ലാം വിളമ്പുന്നത് അത്ര ശൂരത്വമുള്ള ഒരു കാര്യമല്ല എന്ന തിരിച്ചറിവാണ് ആദ്യം വേണ്ടത്. അതൊരു ദുര്‍ബലന്റെ പ്രകടനം കൂടിയാണ്. നേരിട്ടുള്ള ബന്ധത്തിന് എന്തെങ്കിലും തടസം ഉണ്ടെങ്കില്‍ അതൊക്കെ ധൈര്യപൂര്‍വ്വം നീക്കം ചെയ്യുകയാണ് വേണ്ടത്. എന്നിട്ട് പങ്കാളിയുമായുള്ള ലൈംഗീക ബന്ധം ആസ്വദിച്ച് ഇത്തരം വൈകൃതങ്ങളില്‍ നിന്നും മോചനം തേടൂ. സ്വയമായി അത്തരമൊരു മോചനം സാധ്യമല്ല എന്ന് തോന്നുന്നു എങ്കില്‍ ഒരു കൌണ്‍സിലറുടെ സഹായം തേടാം.