പമ്പ് ടൈപ്പ് ഇംപ്ലാന്റുകൾ

ലിംഗത്തിനുള്ളിൽ വെച്ചുപിടിപ്പിക്കുന്ന രണ്ട് ട്യൂബുകളും സംഭരണിയടങ്ങിയ ഒരു പമ്പുമാണ് ഇതിലുള്ളത്. പമ്പ് വൃഷണ സഞ്ചിക്കുള്ളിലും റോഡുകൾ ലിംഗത്തിലും വെച്ചുപിടിപ്പിക്കുന്നു. വൃഷണ സഞ്ചിക്കുള്ളിലെ പമ്പ് അമർത്തുമ്പോൾ അതിനുള്ളിലുള്ള ദ്രാവകം കുഴലുകൾ വഴി ലിംഗത്തിനുള്ളിലെ ട്യൂബുകളിലേക്ക് എത്തുകയും തത്ഫലമായി ലിംഗത്തിന് ദൃഢത കൈവരിക്കുകയും ഉയർന്നുവരികയും ചെയ്യുന്നു. ആവശ്യം കഴിയുമ്പോൾ അമർത്തിപ്പിടിച്ചു കഴിഞ്ഞാൽ ലിംഗത്തിലെ ട്യൂബുകളിലുള്ള ദ്രാവകം തിരിച്ച് വൃഷണ സഞ്ചിയിലെ സംഭരണിയിലേയ്ക്ക് തിരിച്ചെത്തുന്നതുകൊണ്ട് ഉദ്ധാരണം ഇല്ലാതാകുന്നു. ഇതാണ് പമ്പിന്റെ പ്രവർത്തന രീതി.

രണ്ട് ട്യൂബുകളും ഒരു സംഭരണിയും ഒരു പമ്പും ചേർന്ന 3പീസ് ഇംപ്ലാന്റാണ് മറ്റൊന്ന്. ഇതിന്റെ സംഭരണി വയറിനുള്ളിലും ട്യൂബുകൾ ലിംഗത്തിനുള്ളിലും പമ്പുകൾ വൃഷണ സഞ്ചിയിലും വെക്കുന്നു. വൃഷണ സഞ്ചിയിലെ പമ്പ് പ്രവൃത്തിക്കുന്നതനുസരിച്ച് വയറിനുള്ളിലെ സംഭരണിയിൽ നിറച്ചിരിക്കുന്ന ദ്രാവകം ലിംഗത്തിലേയ്ക്ക് ഇറങ്ങുകയും ദൃഢത കൈവരിച്ച് ഉയർന്നുവരുകയും ചെയ്യുന്നു. ആവശ്യം കഴിയുമ്പോൾ വൃഷണ സഞ്ചിയിലെ പമ്പിന്റെ ഒരു ബട്ടൺ അമർത്തിപ്പിടിച്ചാൽ ട്യൂബിൽനിന്നും ദ്രാവകം തിരിച്ച് സംഭരണിയിലേയ്ക്ക് പോകുകയും ഉദ്ധാരണം ഇല്ലാതാകുകയും ചെയ്യുന്നു.
ഉപയോഗിക്കുന്ന ഇംപ്ലാന്റുകളുടെ തരവും വിലയുമനുസരിച്ച് ഓപ്പറേഷനു വേണ്ടിവരുന്ന ചെലവ് വ്യത്യാസപ്പെട്ടിരിക്കുന്നു.