ലൈംഗിക ബന്ധത്തോടുള്ള ഭയം (Fear of Sexual Intercourse /  Fear of Coitus)

നവ ദമ്പതികളിൽ കൂടുതലായി കാണപ്പെടുന്ന ഒരു പ്രശ്‌നമാണിത്. കൂടുതലും സ്ത്രീകളിലാണ് ഏറെ കാണപ്പെടുന്നത്. ചില സ്ത്രീകൾക്ക് അവരുടെ ലൈംഗീകാവയവത്തിൽ സ്പർശിക്കുന്നതുപോലും ഭയമാണ്. ഈ ഭയം ലൈംഗിക ബന്ധത്തിന് തടസമാവുകയും ചെയ്യുന്നു. വിവാഹശേഷം 21 വർഷം പൂർത്തിയാക്കിയിട്ടും ഭയംമൂലം ലൈംഗിക ബന്ധത്തിലേർപ്പെടാൻ കഴിയാതിരുന്ന രോഗികൾ ഡോ. പ്രമോദ്‌സ് ഇൻസ്റ്റിറ്റ്യൂട്ടിൽ വിജയകരമായി ചികിത്സ പൂർത്തിയാക്കി പോയിട്ടുണ്ട്.

ഈ വ്യക്തികൾക്ക് ലൈംഗിക ബന്ധത്തിലേർപ്പെടണമെന്നും ഭർത്താവിനോട് പൂർണ്ണമായും സഹകരിക്കണമെന്നും ആത്മാർത്ഥമായ ആഗ്രമുണ്ടെങ്കിലും ഭയം നിമിത്തം അതിന് കഴിയാറില്ല. കൗമാര പ്രായത്തിലെപ്പോഴെങ്കിലും കൂട്ടുകാരിൽനിന്നോ ബന്ധുക്കളിൽനിന്നോ ലൈംഗിക ബന്ധത്തെപ്പറ്റി കേട്ടിട്ടുള്ള പേടിപ്പെടുത്തുന്ന കഥകളോ വായിച്ചറിഞ്ഞ കഥകളോ ആയിരിക്കാം ഇത്തരം ഭയത്തിന് പിന്നിൽ. തക്ക സമയത്ത് ചികിത്സിച്ചില്ലെങ്കിൽ ഇത് ദാമ്പത്യ കലഹത്തിനും വിവാഹബന്ധം വേർപിരിയുന്നതിനും കാരണമാകാറുണ്ട്.

പലരും ഇത്തരം ഭയം മറച്ചുവെക്കുന്നതിനുവേണ്ടി വൈകുന്നേരമാകുമ്പോൾ ഭർത്താവുമായി ശണ്ഠ കൂടുകയും അതുവഴി ലൈംഗിക ബന്ധത്തിനുള്ള ശ്രമം തന്നെ ഇല്ലാതാക്കുകയും ചെയ്യും. പലപ്പോഴും ബെഡ് റൂമിന് പുറത്തുള്ള കലഹം മാത്രമായിരിക്കും വീട്ടുകാർ മനസിലാക്കുന്നത്. ക്രമേണ കലഹം വർദ്ധിക്കുകയും പരസ്പരം ആരോപണങ്ങളും വൈരാഗ്യവുമൊക്കെയായി മാറുകയും ചെയ്യുമ്പോൾ ദമ്പതികൾ അകന്നുമാറുന്നു. പിന്നീടത് വിവാഹ മോചനത്തിലേക്ക് നീങ്ങിയേക്കാം.തക്ക സമയത്ത് ഉചിതമായ ചികിത്സ തേടിയാൽ നൂറു ശതമാനവും പരിഹരിക്കാവുന്ന പ്രശ്‌നമാണിത്.

ഭയത്തിന്റെ കാഠിന്യം കുറവാണെങ്കിൽ ശരിയായ ലൈംഗിക വിദ്യാഭ്യാസവും കൗൺസലിംഗും  മാത്രം മതിയാകും. എന്നാൽ ഭയം അൽപം കൂടിയ അളവിലുണ്ടെങ്കിൽ നിശ്ചയമായും സെക്‌സ് തെറാപ്പി ആവശ്യമായി വരും. ദമ്പതികളിൽ രണ്ടുപേർക്കും പ്രശ്‌നം പരിഹരിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ സെക്‌സ് തെറാപ്പിയിലൂടെ ഇത് പൂർണ്ണമായും പരിഹരിക്കുവാൻ കഴിയും.