ഉത്തരം : തീര്‍ച്ചയായും പരിഹാരം ഉണ്ട്. ഭയം മാറ്റാനുള്ള ഏറ്റവും ഉചിതമായ ചികിത്സ സെക്സ് തെറാപ്പിയാണ്. ഈ സാധ്യതകള്‍ ഒന്നും പരീക്ഷിക്കാതെ ദ്രുതഗതിയില്‍ വിവാഹമോചനത്തിലേക്ക് പോകുന്നത് മൌഡ്യം എന്നേ പറയാനാകൂ..എത്രയോ പേര്‍ക്ക് സെക്സ് തെറാപ്പിയിലൂടെ വൈവാഹീക ബന്ധം അതിന്‍റെ ഊഷമളാര്‍ത്ഥത്തില്‍ സാധ്യമായിരിക്കുന്നു..

സെക്സ് തെറാപ്പി എന്നാൽ  നേരിട്ട് സെക്സ് ചെയ്യിപ്പിക്കലല്ല. കൊഗ്നിറ്റീവ് ബിഹേവിയറൽ  ചികിത്സാ രീതിയുടെ തത്വങ്ങളിലധിഷ്ഠിതമായി ശാസ്ത്രീയമായി നടത്തുന്ന ഒരു ചികിത്സാ മാര്‍ഗമാണ്. ക്രമേണ വ്യക്തിയുടെ ഭയവും ആശങ്കയും കൃത്യമായും ചിട്ടയായും ക്രമാനുഗതവുമായുള്ള മാര്‍ഗങ്ങളിലൂടെ കുറച്ചുദിവസങ്ങള്‍കൊണ്ട് ഇല്ലാതാക്കുന്നു. അതിനു ശേഷം ദമ്പതികള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ന കുന്നു. ഇതിലൂടെ ഭയവും ഉത്കണ്ഠയും മാറ്റി ശരിയായും ചിട്ടയായുമുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളിലൂടെ ദമ്പതികളെ വിജയകരമായ ലൈംഗിക ബന്ധത്തിലേയ്ക്ക് എത്തിക്കുന്ന ചികിത്സാ മാര്‍ഗമാണ് ഇത്. ഏകദേശം രണ്ടാഴ്ചകൊണ്ട് ഇത്തരം പ്രശ്നങ്ങള്‍ പൂര്‍ണ്ണമായും പരിഹരിക്കുവാന്‍ കഴിയും…നാലു വര്ഷം ക്ഷമയോടെ കാത്തിരുന്ന നിങ്ങള്‍ക്ക് രണ്ടു ആഴ്ച കൂടി കാത്തിരുന്നു കൂടെ…എല്ലാം കഴിയുമ്പോള്‍ ഭാര്യയുടെ കൈയും പിടിച്ചു സന്തോഷത്തോടെ മടങ്ങാമല്ലോ..