മൂത്രത്തിലെയും വൃക്കയിലെയും കല്ലുകള്‍ നീക്കം ചെയ്യാനുള്ള ഏറ്റവും പുതിയ ചികിത്സാ രീതികളായ ഹോള്‍മിയം ലേസര്‍, ഫ്ലക്സിബിള്‍ ഡിജിറ്റല്‍ ഫൈബര്‍ ഓപ്ടിക് വീഡിയോ യൂറിറ്റോസ്കോപി എന്നീ സൗകര്യങ്ങളുമായി ഡോ.പ്രമോദുസ് ഇന്‍സ്റ്റിട്യൂട്ട് . ശസ്ത്രക്രിയക്കു ശേഷം രണ്ടു ദിവസത്തിനുള്ളില്‍ രോഗിക്ക് ആശുപത്രി വിടാം എന്നതാണ് ഈ ചികിത്സയുടെ ഗുണം.
വയറിന്‍റെ വശങ്ങളിലും വൃക്കയിലും മുറിവുണ്ടാക്കി കല്ലുകള്‍ നീക്കം ചെയ്യുന്ന പഴയ രീതിയെ( pcnl) അപേക്ഷിച്ച് മുറിവുകളൊന്നും കൂടാതെ വൃക്കയുടെ ഏതുഭാഗത്തുമുള്ള കല്ലുകള്‍ നീക്കം ചെയ്യുന്നതാണു ഫ്ലക്സിബിള്‍ ഡിജിറ്റല്‍ ഫൈബര്‍ ഓപ്ടിക് വീഡിയോ യൂറിറ്റോസ്കോപി. ലേസറിന്‍റെ സഹായത്തോടെ 270 ഡിഗ്രി വരെ തിരിക്കാവുന്ന ഫ്ലക്സിബിള്‍ ഡിജിറ്റല്‍ ഫൈബര്‍ ഓപ്ടിക് വീഡിയോ യൂറിറ്റോസ്കോപിലൂടെ കല്ലുകള്‍ വേഗത്തില്‍ അനായാസം പൊടിച്ചു നീക്കം ചെയ്യാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സാമൂഹ്യ അകലം ഉള്‍പ്പടെയുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിച്ച ശേഷമാണ് പരിശോധന നടത്തുക. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ യൂറോളജി വിഭാഗം മുന്‍ മേധാവി ഡോ. മോഹന്‍ പി സാമിന്‍റെ നേതൃത്വത്തില്‍ വിദഗ്ദരായ ഒരു സംഘം ഡോക്ടര്‍മാരാണ് മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ഡോ.പ്രമോദുസ് ഇന്‍സ്റ്റിറ്റ്യൂട്ട് സെന്‍റര്‍ ഫോര്‍ യൂറോളജിയിലുള്ളത്. മുന്‍കൂട്ടി പരിശോധന സമയം ബുക്ക് ചെയ്ത ശേഷം മാത്രം രോഗികള്‍ വരേണ്ടതാണ്. ഫോണ്‍ : 0484-2555301, 9387507080 .
സെന്‍റര്‍ ഫോര്‍ യൂറോളജി ( ഡോ.പ്രമോദുസ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് സെക്ഷ്വല്‍ ആന്‍ഡ് മാരിറ്റല്‍ ഹെല്‍ത്ത് ) ഡോ.മോഹന്‍ പി സാം ( സീനിയര്‍ കണ്‍സല്‍റ്റന്റ് , മുന്‍ എച്ച്.ഒ.ഡി, ഗവ.മെഡിക്കല്‍കോളേജ് ) , ഡോ. ജാസന്‍ ഫിലിപ്പ് ഡി ( യൂറോളജിസ്റ്റ്, മുന്‍ അസോസിയേറ്റ് പ്രൊഫസര്‍, ഗവ.മെഡിക്കല്‍കോളേജ് ) ഡോ. ടി ശരവണന്‍ ( യൂറോളജിസ്റ്റ്)
0 Comments