യോനീ സങ്കോചം(Vaginismus)

ലൈംഗിക പ്രശ്നങ്ങള്‍ക്കുവേണ്ടി ചികിത്സ തേടിയെത്തുന്ന സ്ത്രീകളില്‍ ഏറ്റവുമധികം പേരിലും കണ്ടുവരുന്ന പ്രശ്നമാണ് യോനീ സങ്കോചം. ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള ഭയമോ വിമുഖതയോ നിമിത്തം യോനീ നാളത്തിന്‍റെ മൂന്ന് ഉപരിതലത്തിലുള്ള മൂന്നിലൊരു ഭാഗം ചുരുങ്ങി അടഞ്ഞുപോകുന്നതാണ് ഇതിന്‍റെ ലക്ഷണം. ഇക്കാരണത്താല്‍ ലൈംഗിക ബന്ധം നടക്കാതെ വരികയോ നടന്നാല്‍ത്തന്നെ കഠിനമായ വേദന ഉളവാക്കുന്നതോ ആയിരിക്കും.

പലരും പറയാറുള്ളത് “മുളക് അരച്ചു പുരട്ടിയതുപോലെയുള്ള നീറ്റലാണ് ബന്ധപ്പെടുമ്പോള്‍ അനുഭവപ്പെടുന്നത്” എന്നാണ്. യോനീ നാളത്തിന്‍റെ പേശികള്‍ ശക്തമായി അടഞ്ഞിരിക്കുന്നതിനാല്‍ ലിംഗം ഉള്ളിലേയ്ക്ക് പ്രവേശിപ്പിക്കുവാന്‍ കഴിയാറില്ല. ശ്രദ്ധിച്ചാല്‍ രോഗി തന്‍റെ ശരീരം മുഴുവന്‍ ബലമായി പിടിച്ചിരിക്കുന്നത് മനസിലാക്കുവാന്‍ കഴിയും. പല സ്ത്രീകളും “അല്‍പം കഴിയട്ടെ… വെയ്റ്റ് വെയ്റ്റ്…” എന്നൊക്കെ പറഞ്ഞ് പുരുഷന്‍റെ ശ്രദ്ധമാറ്റുകയും ചിലപ്പോള്‍ പുരുഷനെ തള്ളി മാറ്റുക, കിടക്കയില്‍ പുറകോട്ട് നിരങ്ങിപ്പോവുക, അരക്കെട്ട് പൊന്തിക്കുക എന്നീങ്ങനെയൊക്കെ ചെയ്യാറുണ്ട്. എന്നാല്‍ ഇവയൊന്നും മനപ്പൂര്‍വ്വമല്ല. ബന്ധത്തിലേര്‍പ്പെടണമെന്ന് അവര്‍ക്ക് ആഗ്രഹമുണ്ടെങ്കിലും തക്ക സമയം വരുമ്പോള്‍ അതിന് സഹകരിക്കാന്‍ സാധിക്കാറില്ല. ഇക്കാരണങ്ങള്‍കൊണ്ടുതന്നെ വിവാഹ ശേഷം ഒരിക്കല്‍പ്പോലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയാത്ത അനവധി ദമ്പതികള്‍ നമ്മുടെ നാട്ടിലുണ്ട്.

വളരെ കാഠിന്യം കുറഞ്ഞ കേസുകളില്‍ മാത്രം ലൈംഗിക വിദ്യാഭ്യാസവും കൗണ്‍സലിംഗും പ്രയോജനം ചെയ്തേക്കാം. എന്നാല്‍ ഭൂരിഭാഗം കേസുകളിലും ഇത് ഫലപ്രദമല്ല. രണ്ടാഴ്ചത്തെ ചിട്ടയായും ക്രമമായുമുള്ള സെക്സ് തെറാപ്പിയിലൂടെ യോനീ സങ്കോചം പൂര്‍ണ്ണമായും പരിഹരിക്കാന്‍ കഴിയും. അപൂര്‍വം ചില വ്യക്തികള്‍ക്ക് മാത്രം ചികിത്സയുടെ ദൈര്‍ഘ്യം മൂന്നാഴ്ചവരെ നീണ്ടുപോയേക്കാം. ദമ്പതികളെ ആശുപത്രിയില്‍ കിടത്തി രണ്ടാഴ്ചത്തെ ഷോര്‍ട്ട് ടേം സെക്സ് തെറാപ്പികൊണ്ട് യോനീ സങ്കോചം പൂര്‍ണ്ണമായും ഭേദപ്പെടുത്തുന്ന  ഏക ആശുപത്രി ഡോ. പ്രമോദ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് മാത്രമാണ്.

യോനീ സങ്കോചത്തെപ്പറ്റി 78 ദമ്പതികളില്‍ നടത്തിയ പഠനം 2014 ജനുവരിയില്‍ തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നടന്ന യൂറോപ്യന്‍ സൊസൈറ്റി ഓഫ് സെക്ഷ്വല്‍ മെഡിസിന്‍റെയും യൂറോപ്യന്‍ ഫെഡറേഷന്‍ ഓഫ് സെക്സോളജിയുടെയും സംയുക്ത കോണ്‍ഗ്രസില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതുപ്രകാരം ചികിത്സിച്ചവരില്‍ 97 ശതമാനം ദമ്പതികളും പൂര്‍ണ്ണ സുഖം പ്രാപിച്ചു. ഒന്നര വര്‍ഷത്തെ തുടര്‍ പഠനത്തില്‍ 23 ശതമാനം ദമ്പതികള്‍ക്കും ഒരു കുഞ്ഞു പിറന്നതായും 16.7 ശതമാനം സ്ത്രീകള്‍ ഗര്‍ഭം ധരിക്കുകയും ചെയ്തതായി കണ്ടെത്തി. 2006 ജനുവരി മുതല്‍ ഡോ. പ്രമോദ്സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചികിത്സ തേടിയെത്തിയ 1955 സ്ത്രീകളില്‍ 47.63 ശതമാനം പേരും യോനീസങ്കോചത്തിന് ചികിത്സ തേടിയെത്തിയവരായിരുന്നു.