മൂത്രത്തിലെ അണുബാധ തടയാന്‍ വെള്ളം കുടിച്ചാല്‍ മാത്രം പോര, കൃത്യമായ ഇടവേളകളില്‍ മൂത്രം പിടിച്ചു വയ്ക്കാതെ മൂത്രമൊഴിച്ചു കളയാനും ശ്രദ്ധിക്കണം. പകല്‍ വെള്ളം കുടിക്കുന്നില്ല എന്ന കാരണം മനസില്‍ കരുതി പലരും കൃത്യമായി മൂത്രമൊഴിച്ചു കളയുന്നതില്‍ മടി കാണിക്കാറുണ്ട് . ഇത് ശരിയല്ല .

ഏറ്റവും അനാരോഗ്യകരമായ ഒരു ശീലമാണ് മൂത്രം പിടിച്ചു വയ്ക്കുക എന്നത്.പലപ്പോഴും അസൗകര്യങ്ങളും അശ്രദ്ധയും സ്ത്രീകളെയാണ് കൂടുതലായും ബാധിക്കുന്നത്. മൂത്രത്തിലെ അണുബാധയ്ക്കു കാരണമാകുന്ന പ്രധാന വില്ലനും ഇത് തന്നെയാണ്.കിഡ്‌നി മുതല്‍ മൂത്രനാളം വരെ അണുബാധ ഉണ്ടാകാം.വ്യക്തി ശുചിത്വമാണ് മറ്റൊന്ന്. അടിവസ്ത്രങ്ങളിലെ വിയര്‍പ്പ് നനവ് എന്നിവ കഴിയുന്നതും ഒഴിവാക്കുക. ലൈംഗിക ബന്ധത്തിന് മുന്‍പും ശേഷവും ശരീരം വൃത്തിയായി സൂക്ഷിക്കുവാന്‍ പങ്കാളികള്‍ ശ്രദ്ധിക്കുക.

പുരുഷന്മാരെ അപേക്ഷിച്ചു സ്ത്രീകളിലാണ് മൂത്രത്തില്‍ അണുബാധ കൂടുതലായി കണ്ടു വരുന്നത്. ഇതിനു കാരണം സ്ത്രീകളിലെ നീളം കുറഞ്ഞ യൂറിത്ര (urethra/മൂത്രനാളം) ആണ്. മുഴുവന്‍ സ്ത്രീകളുടെ എണ്ണമെടുത്താല്‍ അതില്‍ പകുതി പേര്‍ക്ക് എപ്പോഴെങ്കിലുമൊക്കെയായി മൂത്രത്തില്‍ അണുബാധ വന്നിട്ടുണ്ടാകും എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പുരുഷന്മാരില്‍ ഇത് സാധാരണമല്ലെങ്കിലും, ഒരു വയസ്സില്‍ താഴെ ഉള്ളവരിലും അറുപത് വയസ്സിനു മുകളില്‍ ഉള്ളവരിലും (പ്രത്യേകിച്ചു പ്രോസ്റ്റേറ്റ് ഗ്രന്ഥിയില്‍ അസുഖമുള്ളവരില്‍) ഇത് കണ്ടു വരുന്നുണ്ട്. ബാക്ടീരിയകളെ നശിപ്പിക്കുന്ന പ്രോസ്റ്റാറ്റിക് ദ്രവങ്ങളുടെ സാന്നിധ്യവും പുരുഷന്മാരില്‍ അണുബാധ ഉണ്ടാവുന്നത് കുറയ്ക്കുന്നു.

സെന്‍റര്‍ ഫോര്‍ യൂറോളജി ( ഡോ.പ്രമോദുസ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് സെക്ഷ്വല്‍ ആന്‍ഡ്‌ മാരിറ്റല്‍ ഹെല്‍ത്ത് ) ഡോ.മോഹന്‍ പി സാം ( സീനിയര്‍ കണ്‍സല്‍റ്റന്റ് , മുന്‍ എച്ച്.ഒ.ഡി, ഗവ.മെഡിക്കല്‍കോളേജ് ) , ഡോ. ജാസന്‍ ഫിലിപ്പ് ഡി ( യൂറോളജിസ്റ്റ്, മുന്‍ അസോസിയേറ്റ് പ്രൊഫസര്‍, ഗവ.മെഡിക്കല്‍കോളേജ്  ) ഡോ. ടി ശരവണന്‍ ( യൂറോളജിസ്റ്റ്)