പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് മൂത്രത്തിലെ അണുബാധ കൂടുതലായി ഉണ്ടാകാന്‍ കാരണം എന്തെന്ന് ചിന്തിക്കാത്തവര്‍ കുറവാണ്. നാല്പതു ശതമാനം സ്ത്രീകള്‍ക്കും ജീവിതത്തില്‍ ഒരിക്കലെങ്കിലും മൂത്രത്തിലെ അണുബാധ ഉണ്ടാകുമ്പോള്‍ 12 ശതമാനം പുരുഷന്മാരിലെ  ഇത് ഉണ്ടാകുന്നുള്ളൂ എന്നതാണ് യാഥാര്‍ത്ഥ്യം.

20–40 വയസ്സുള്ള സ്ത്രീകളിൽ 20–40 ശതമാനം പേർക്കും ഒരിക്കലെങ്കിലും യൂറിനറി ഇൻഫെക്‌ഷൻ ബാധിച്ചിട്ടുണ്ടാകും എന്നതാണ് അനുഭവം.  ഇതിൽ തന്നെ 27 ശതമാനം പേർക്കും അതു വീണ്ടും വീണ്ടും വരികയും ചെയ്യുന്നു. സ്ത്രീകളുടെ ശാരീരിക ഘടനയിലെ പ്രത്യേകതയാണ് മൂത്രത്തിലെ അണുബാധ കൂടുതലായി ഉണ്ടാകാനുള്ള കാരണം എന്നതാണ് ഈ ചോദ്യത്തിനുള്ള ഉത്തരങ്ങളില്‍ പ്രധാനം.  അതെന്താണ് എന്ന് പരിശോധിക്കാം..

സ്ത്രീകളുടെ മൂത്രനാളിയുടെ നീളം ഏകദേശം നാ ലു സെന്റിമീറ്ററും പുരുഷൻമാരിൽ ഏതാണ്ട് 10 സെന്റിമീറ്ററുമാ ണ്. സ്ത്രീകളിൽ അണുബാധ എളുപ്പത്തിൽ പടരുന്നതും ഇ തുകൊണ്ടു തന്നെ. സ്ത്രീകളുടെ മലദ്വാരവും മൂത്രനാളിയും അടുത്തടുത്ത് ആയതും യൂറിനറി ഇൻഫെക്‌ഷൻ വരാനുള്ള പ്രധാന കാരണമാണ്. പുരുഷന്മാര്‍ക്ക് ആകട്ടെ മലദ്വാരവും മൂത്രനാളിയുമായുള്ള അകലം കൂടുതലുണ്ട്.  വ്യക്തിശുചിത്വം പാലിക്കുകയാണ് ഇത്തരം സാഹചര്യങ്ങളില്‍ അനിവാര്യമായ സ്വയം പ്രതിരോധം .

പലരും കുളിക്കുമ്പോൾ മാത്രമാണ് സ്വകാര്യഭാഗങ്ങൾ വ‍ൃത്തിയാക്കുന്നത്. മൂത്രമൊഴി ച്ച ശേഷവും സ്വകാര്യഭാഗങ്ങൾ നന്നായി കഴുകണം. മൂത്രമൊഴിച്ച് കഴിഞ്ഞ് പിന്നിൽ‍ നിന്നു മുന്നിലേക്ക് കഴുകുന്നത് മലദ്വാരത്തിലുള്ള ഇ–കോളി പോലുള്ള ബാക്ടീരിയകൾ മൂ ത്രനാളിയിലൂടെ പ്രവേശിച്ച് അണുബാധയുണ്ടാക്കാം.  അതുകൊണ്ട് മുകളില്‍ നിന്നും ( മുന്നില്‍ നിന്നും ) താഴേക്ക് കഴുകുക എന്നത് ഇക്കാര്യത്തില്‍ അനുവര്‍ത്തിക്കാവുന്ന മാര്‍ഗമാണ്.

 

ഡോ.മോഹന്‍ പി സാം ( സീനിയര്‍ കണ്‍സല്‍റ്റന്റ് ) , ഡോ. ജാസന്‍ ഫിലിപ്പ് ഡി ( യൂറോളജിസ്റ്റ്) ഡോ. ടി ശരവണന്‍ ( യൂറോളജിസ്റ്റ്)- സെന്‍റര്‍ ഫോര്‍ യൂറോളജി ( ഡോ.പ്രമോദുസ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് സെക്ഷ്വല്‍ ആന്‍ഡ്‌ മാരിറ്റല്‍ ഹെല്‍ത്ത് )