ആഗ്രഹപ്രകാരം ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടാനോ തുടങ്ങി വെച്ചാല്‍ തന്നെ സംതൃപ്തമായ രീതിയില്‍ അത് പൂര്‍ത്തീകരിക്കാനോ ചിലപ്പോള്‍ കഴിയാതെ പോകാറുണ്ട്. ചില രോഗങ്ങള്‍ മൂലവും ഇത് സംഭവിക്കാം. കടുത്ത പ്രമേഹം ആണ് ഇതില്‍ പ്രമുഖം. ഹോര്‍മോണ്‍ വ്യതിയാനം, മൂത്രാശയ രോഗങ്ങള്‍, കൂടെ കൂടെ ഉണ്ടാകുന്ന അണുബാധകള്‍, എന്‍ഡോമെട്രിയോസിസ് , അമിത വണ്ണം, അമിത കൊളസ്ട്രോള്‍, അമിത രക്ത സമ്മര്‍ദം, ഹൃദ്രോഗം, വാത രോഗങ്ങള്‍, മാനസീക രോഗങ്ങള്‍ ഇവയൊക്കെ ലൈംഗീക ശേഷിയെ സാരമായി ബാധിക്കും. ചില മരുന്നുകളുടെ പാര്‍ശ്വ ഫലങ്ങളും കാരണമാകാറുണ്ട്. മദ്യം, മയക്കുമരുന്ന് ഇവയുടെ ഉപയോഗവും ലൈംഗീക ശേഷിയെ പൊതുവായി ബാധിക്കാറുണ്ട്.
0 Comments