ലൈംഗിക പ്രശ്‌നങ്ങൾക്കുവേണ്ടി ചികിത്സ തേടിയെത്തുന്ന സ്ത്രീകളിൽ ഏറ്റവുമധികം പേരിലും കണ്ടുവരുന്ന പ്രശ്‌നമാണ് യോനീ സങ്കോചം. ലൈംഗിക ബന്ധത്തിലേർപ്പെടാനുള്ള ഭയമോ വിമുഖതയോ നിമിത്തം യോനീ നാളത്തിന്റെ മൂന്ന് ഉപരിതലത്തിലുള്ള മൂന്നിലൊരു ഭാഗം ചുരുങ്ങി അടഞ്ഞുപോകുന്നതാണ് ഇതിന്റെ ലക്ഷണം. ഇക്കാരണത്താൽ ലൈംഗിക ബന്ധം നടക്കാതെ വരികയോ നടന്നാൽത്തന്നെ കഠിനമായ വേദന ഉളവാക്കുന്നതോ ആയിരിക്കും.

പലരും പറയാറുള്ളത് ”മുളക് അരച്ചു പുരട്ടിയതുപോലെയുള്ള നീറ്റലാണ് ബന്ധപ്പെടുമ്പോൾ അനുഭവപ്പെടുന്നത്” എന്നാണ്. യോനീ നാളത്തിന്റെ പേശികൾ ശക്തമായി അടഞ്ഞിരിക്കുന്നതിനാൽ ലിംഗം ഉള്ളിലേയ്ക്ക് പ്രവേശിപ്പിക്കുവാൻ കഴിയാറില്ല. ശ്രദ്ധിച്ചാൽ രോഗി തന്റെ ശരീരം മുഴുവൻ ബലമായി പിടിച്ചിരിക്കുന്നത് മനസിലാക്കുവാൻ കഴിയും. പല സ്ത്രീകളും ”അൽപം കഴിയട്ടെ… വെയ്റ്റ് വെയ്റ്റ്…” എന്നൊക്കെ പറഞ്ഞ് പുരുഷന്റെ ശ്രദ്ധമാറ്റുകയും ചിലപ്പോൾ പുരുഷനെ തള്ളി മാറ്റുക, കിടക്കയിൽ പുറകോട്ട് നിരങ്ങിപ്പോവുക, അരക്കെട്ട് പൊന്തിക്കുക എന്നീങ്ങനെയൊക്കെ ചെയ്യാറുണ്ട്. എന്നാൽ ഇവയൊന്നും മനപ്പൂർവ്വമല്ല. ബന്ധത്തിലേർപ്പെടണമെന്ന് അവർക്ക് ആഗ്രഹമുണ്ടെങ്കിലും തക്ക സമയം വരുമ്പോൾ അതിന് സഹകരിക്കാൻ സാധിക്കാറില്ല. ഇക്കാരണങ്ങൾകൊണ്ടുതന്നെ വിവാഹ ശേഷം ഒരിക്കൽപ്പോലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ കഴിയാത്ത അനവധി ദമ്പതികൾ നമ്മുടെ നാട്ടിലുണ്ട്.

2006 ജനുവരി മുതൽ 2015 ജനുവരി വരെ ഡോ. പ്രമോദ്‌സ് ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിയ സ്ത്രീകളിൽ 47.63 ശതമാനം പേരും യോനീസങ്കോചത്തിന് ചികിത്സ തേടിയെത്തിയവരായിരുന്നു.വളരെ കാഠിന്യം കുറഞ്ഞ കേസുകളിൽ മാത്രം ലൈംഗിക വിദ്യാഭ്യാസവും കൗൺസലിംഗും പ്രയോജനം ചെയ്‌തേക്കാം. എന്നാൽ ഭൂരിഭാഗം കേസുകളിലും ഇത് ഫലപ്രദമല്ല. രണ്ടാഴ്ചത്തെ ചിട്ടയായും ക്രമമായുമുള്ള സെക്‌സ് തെറാപ്പിയിലൂടെ യോനീ സങ്കോചം പൂർണ്ണമായും പരിഹരിക്കാൻ കഴിയും. അപൂർവം ചില വ്യക്തികൾക്ക് മാത്രം ചികിത്സയുടെ ദൈർഘ്യം മൂന്നാഴ്ചവരെ നീണ്ടുപോയേക്കാം. ദമ്പതികളെ ആശുപത്രിയിൽ കിടത്തി രണ്ടാഴ്ചത്തെ ഷോർട്ട് ടേം സെക്‌സ് തെറാപ്പികൊണ്ട് യോനീ സങ്കോചം പൂർണ്ണമായും ഭേദപ്പെടുത്തുന്ന  ഏക ആശുപത്രി ഡോ. പ്രമോദ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് മാത്രമാണ്.