ലൈംഗീക ബന്ധത്തിൽ ഏര്‍പ്പെടാനും അത് പൂര്‍ത്തീകരിക്കാനും തക്കവണ്ണം ലിംഗത്തിന് മതിയായ ഉദ്ധാരണം അഥവാ ബലം ലഭിക്കാതെ ഇരിക്കുകയോ കിട്ടിയ ബലം നിലനി ക്കാതെ ഇരിക്കുകയോ ചെയ്യുന്ന അവസ്ഥക്കാണ് ഉദ്ധാരണ ശേഷിക്കുറവ് എന്ന് പറയുന്നത്. പുരുഷന്മാരിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ലൈംഗീക പ്രശ്നവും ഇത് തന്നെയാണ്. ലിംഗോദ്ധാരണം വളരെ സങ്കീര്‍ണ്ണമായ ഒരു പ്രതിഭാസമാണ്.

മനസിനുണ്ടാകുന്ന ലൈംഗിക വികാരത്തിന് അനുസൃതമായി ഹൃദയതാളം കൂടുകയും തത് ഫലമായി കൂടുതല്‍ രക്തം ലിംഗത്തിലെ ധമനികളിലേയ്ക്ക് എത്തിച്ചേരുകയും ചെയ്യുമ്പോഴാണ് പുരുഷ ലിംഗം വികസിച്ച് ദൃഢതയോടെ ഉയര്‍ന്നു നിൽക്കുന്നത്. ലിംഗത്തിലേയ്ക്കുള്ള രക്ത ധമനികളിൽ അടവ് സംഭവിച്ചാൽ രക്തപ്രവാഹം കുറയുകയും ലിംഗം വേണ്ടവണ്ണം ഉദ്ധരിച്ച് വരാതിരിക്കുകയും ചെയ്യും. ഇതിനെ Artiereogenic ED (ലിംഗത്തിലേയ്ക്കുള്ള രക്ത പ്രവാഹത്തിന്‍റെ കുറവുമൂലം അനുഭവപ്പെടുന്നത്) എന്നാണു പറയുന്നത്.

പുരുഷ ലിംഗത്തിലേയ്ക്ക് രക്തം കൊണ്ടുവരുന്ന ധമനികളുടെ വലിപ്പം ഒരു മില്ലീമീറ്ററിൽ താഴെയാണ്. എന്നാൽ ഹൃദയത്തിന് രക്തം കൊടുക്കുന്ന ധമനികളുടെ വലിപ്പം മൂന്നുമുതൽ നാലുവരെ മില്ലീമീറ്ററാണ്. അതുകൊണ്ട് രക്തധമനികളിലെ അടവ്മൂലം ഒരു പുരുഷന് ഉദ്ധാരണം നഷ്ടപ്പെട്ടാൽ തുടര്‍ന്നുള്ള മൂന്നു മാസത്തിന് ശേഷം അടുത്ത 11 വര്‍ഷത്തിനുള്ളിൽ അയാള്‍ക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ധമനികളിലെ രക്തപ്രവാഹം കുറയുന്നതുകൊണ്ട് ഉദ്ധാരണശേഷി നഷ്ടപ്പെടുന്ന 40 വയസ് കഴിഞ്ഞ പുരുഷന്മാരിൽ ഏകദേശം 10 ശതമാനവും 50 വയസിന് മുകളിൽ പ്രായമുള്ളവരിൽ 10 മുതൽ 20 ശതമാനംപേര്‍ക്കും ഇത്തരം ഹൃദ്രോഗ സാധ്യത തള്ളിക്കളായാനാകില്ല.