ലിംഗാഗ്രത്തില്‍ ഗ്ലാന്‍സ് എന്ന ഭാഗത്തിന്റെ ചുറ്റും ചെറിയ കുരുപോലെ കാണുന്നതു സ്വാഭാവികമായുള്ളതാണ്. ചിലരില്‍ ഇതു കൂടുതല്‍ വ്യക്തമായി കാണുന്നു. ദിവസവും കുളിക്കുമ്പോള്‍ ഈ ഭാഗം വൃത്തിയാക്കണം. ലിംഗാഗ്രത്തിലെ തൊലി കളയാത്തവര്‍ ഇതു പ്രത്യേകം ശ്രദ്ധിക്കണം. കാരണം ഈ ഭാഗത്ത് അഴുക്ക് അടിഞ്ഞു ചേരാന്‍ സാദ്ധ്യതകളേറെയാണ്. ഈകുരുക്കള്‍ മുത്തുമണികളുടെ വലുപ്പവും പൊട്ടിയൊലിക്കലും ഉണ്ടെങ്കില്‍ ചികിത്സ ആവശ്യമാണ്.