ലൈംഗികബന്ധത്തിന്റെ രസം കെടുത്തുന്നതാണ് ആവശ്യത്തിനു സിന്ഗ്ദത അഥവാ നനവ്‌  ഇല്ലാത്ത അവസ്ഥ. ഇത് സെക്സിനെ വേദനാജനകമാക്കുകയും രണ്ടുപേർക്കും സെക്സ് ആസ്വാദ്യകരമല്ലാതാക്കുകയും ചെയ്യും. ആവശ്യത്തിനു ലൂബ്രിക്കേഷന്‍ ഇല്ലാത്തതിന് ഫോര്‍പ്ലേയുടെ അഭാവം, താൽപര്യമില്ലാത്ത സെക്സ്, പങ്കാളിയുടെ ക്ഷീണം എന്നിങ്ങനെ പല കാരണങ്ങള്‍ ഉണ്ടാകാം.

ലൂബ്രിക്കേഷന്‍ കുറയുമ്പോള്‍ കൃത്രിമ ലൂബ്രിക്കന്റുകളെ ആശ്രയിക്കാറുണ്ട്‌ പലരും. ലൂബ്രിക്കന്റുകൾ തിരഞ്ഞെടുക്കുമ്പോൾ വാട്ടർ ബേസ്ഡ് ആയവ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. ലൂബ്രിക്കന്റുകളിൽ ഓയിൽബേസ്ഡ് ആയവ ഒഴിവാക്കാൻ കഴിവതും ശ്രമിക്കുക. വാട്ടർ ബേസ്ഡ് ആയ ലൂബ്രിക്കന്റുകളാണു സുരക്ഷിതം. യോനിയിൽ വഴുവഴുപ്പ് കിട്ടാനായി ബേബി ഓയിൽ, വെളിച്ചെണ്ണ, വാസ്‌ലിൻ പോലുള്ള ക്രീമുകൾ എന്നിവ ഉപയോഗിക്കുന്നവരുണ്ട്. അവർ അത് ഒഴിവാക്കണം. ഇത്തരം വസ്തുക്കളുടെ ഉപയോഗം മൂലം ലൈംഗികാവയവങ്ങളിൽ അണുബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്. കേ വൈ ജെല്ലിപോലുള്ളവ ഉപയോഗിക്കാം. അടുത്ത തവണ ലൂബ്രിക്കന്റിനെ കുറിച്ച് ചിന്തിക്കുമ്പോള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം നല്ലയിനം ലൂബ്രിക്കന്റ് വാങ്ങി പരീക്ഷിച്ചു നോക്കുക.