ലൈംഗീകബന്ധം പുലർത്തുമ്പോൾ എല്ലാ സ്ത്രീകൾക്കും വേദന അനുഭവപ്പെടാറുണ്ടോ ?ഇല്ല…എന്നാൽ പലരും വേദനയുണ്ടാകുന്നു എന്ന പരാതി ഉന്നയിക്കുന്നവർ ആണ് താനും..അതിന്റെ കാരണങ്ങളെ കുറിച്ചാണ് ഇന്ന്…

ആദ്യമായി ബന്ധപ്പെടുമ്പോൾ കന്യാചർമ്മം മുറിഞ്ഞില്ലെങ്കിൽ നേരിയ വേദനയും അൽപം രക്തസ്രാവവും ഉണ്ടായേക്കാം. ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിന് ഭയമുള്ള സ്ത്രീകളിൽ യോനീ സങ്കോചംമൂലം അമിത വേദന അനുഭവപ്പെടാറുണ്ട്. സ്ത്രീ യോനിയിൽ എന്തെങ്കിലും അണുബാധ, എൻഡോമെട്രിയോസിസ് തുടങ്ങിയ രോഗങ്ങളും വേദനക്ക് കാരണമാകുന്നു. രതിപൂർവ ലീലകളുടെ അഭാവം, യോനിയിൽ വേണ്ടത്ര നനവില്ലാതെ(ഘൗയൃശരമശേീി) ബന്ധപ്പെടുക തുടങ്ങിയവയൊക്കെ വേദനക്ക് കാരണമാകും. പ്രശ്നത്തിന്റെ കാരണം കണ്ടുപിടിച്ച് കൃത്യമായ ചികിത്സയിലൂടെ ഇത് പൂർണ്ണമായും പരിഹരിക്കാൻ കഴിയും.