അവയവങ്ങളുടെ വലുപ്പവും ലൈംഗീക സംതൃപ്തിയും തമ്മിലുള്ള ബന്ധം

പലപ്പോഴും ആശങ്കയോടെ പുരുഷന്മാര്‍ ഉയര്‍ത്തുന്ന ചോദ്യമാണിത്..അവരുടെ ആശങ്ക ലിംഗ വലുപ്പത്തെകുറിച്ചാണ്..സ്ത്രീകള്‍ സ്ഥാനവലുപ്പത്തെക്കുറിച്ചും ഏതാണ്ട് സമാനമായ ആശങ്ക പങ്കുവെക്കാറുണ്ട്..

ലൈംഗീകാവയവങ്ങളുടെ വലുപ്പവും സംതൃപ്തിയും തമ്മില്‍ ബന്ധം ഒന്നും ഇല്ല. കേരളത്തില്‍ ഞങ്ങള്‍ നടത്തിയ പഠനം അനുസരിച്ച് ശരാശരി ലിംഗ വലുപ്പം 13 സെന്റീമീറ്ററും വണ്ണം 11 സെന്റീമീറ്ററും ആണ്..യോനീ നാളത്തിന്റെ ഉപരിതലത്തിലെ മൂന്നില്‍ ഒരു ഭാഗത്തു മാത്രമാണ് ഏറ്റവുമധികം സ്പര്ശനസുഖം അനുഭവപ്പെടുന്നത്. ഉള്ളിലേക്ക് പോകുംതോറും സ്പര്ശന സുഖം കുറയുകയും അസ്വസ്ഥത കൂടുകയും ചെയ്യുന്നു എന്നതാണ് യാഥാര്‍ഥ്യം. ലിംഗത്തിന്റെ നീളവും വണ്ണവും കൂടുമ്പോള്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ട് അനുഭവപ്പെടാം..യോനീനാളത്തിന്റെ പേശികള്‍ക്ക് ഇലാസ്ഥിതികത ഉള്ളതിനാല്‍ ആവശ്യാനുസരണം വികസിക്കാനും ചുരുങ്ങാനും കഴിയും..അതുകൊണ്ട് ലിംഗത്തിന്റെ വണ്ണം കുറഞ്ഞാലും കുഴപ്പമില്ല. സ്ത്രീകളുടെ ആശങ്കയായ സ്തനവലുപ്പവും ലൈംഗികതയും തമ്മില്‍ ഒരു ബന്ധവും ഇല്ല.

.