യൂറിനറി ഇൻഫെക്ഷൻ വരാനുള്ള കാരണങ്ങള്‍ വിവാഹത്തിന് മുൻപ്, ശേഷം എന്നിങ്ങനെ രണ്ടായി തരം തിരിക്കാം.
വിവാഹശേഷം:
വിവാഹത്തിനു മുൻപുണ്ടാകാവുന്ന അണുബാധയുടെ കാരണങ്ങൾക്കു പുറമേ മറ്റു ചില കാരണങ്ങളും വിവാഹത്തിനു ശേഷമുള്ള യൂറിനറി ഇൻഫെക്ഷൻ ഉണ്ടാക്കാറുണ്ട്.
ചില സ്ത്രീകളിൽ ആദ്യ ലൈംഗിക ബന്ധത്തിനു ശേഷം ‘ഹണിമൂൺ സിസ്റ്റൈറ്റിസ്’ എന്ന അണുബാധ ഉണ്ടാകാം. ശാരീരിക ബന്ധത്തിലേർപ്പെടുമ്പോൾ സ്ത്രീകളുടെ ശാരീരികഘടന മൂലം അണുക്കൾ എളുപ്പത്തിൽ ഉള്ളിലേക്കെത്താനും അണുബാധയുണ്ടാക്കാനും കാരണമാകും. ഹോർമോണ്‍ വ്യതിയാനങ്ങളാണ് മറ്റൊരു കാരണം.
പ്രകൃതി വിരുദ്ധ ലൈഗിംക ബന്ധം, ലൈംഗിക ബന്ധത്തിനു മുൻപും ശേഷവും ശുചിത്വം പാലിക്കാത്തത് എന്നിവയും യൂറിനറി ഇൻഫെക്ഷന് ഉണ്ടാക്കാം.
പ്രമേഹം, മൂത്രത്തിൽ കല്ല് എന്നീ രോഗമുള്ളവർ, വാതം, ആസ്മ പോലുള്ള രോഗങ്ങൾക്ക് സ്ഥിരമായി സ്റ്റിറോയിഡ് അടങ്ങിയ മരുന്നു കഴിക്കുന്നവർ, പ്രസവസമയത്ത് പ്രശ്നങ്ങൾ ഉണ്ടായവർ എന്നിവർക്ക് യൂറിനറി ഇൻഫെക്ഷൻ വരാം.
∙ഗർഭകാലത്തേ യൂറിനറി ഇൻഫെക്ഷൻ നന്നായി ശ്രദ്ധിച്ചില്ലെങ്കിൽ ഗർഭമലസാനുള്ള സാധ്യതയേറും. ഹോർമോൺ വ്യതിയാനങ്ങൾ കൊണ്ടും വജൈനയുടേയും ഗർഭപാത്രത്തിന്റേയും വലുപ്പത്തിൽ വരുന്ന വ്യത്യാസം കൊണ്ടും പ്രതിരോധശേഷി കുറയുന്നതു കൊണ്ടുമൊക്കെ യൂറിനറി ഇൻഫെക്ഷൻ ഉണ്ടാകാനുള്ള സാധ്യത ഗർഭാവസ്ഥയിൽ കൂടും.
സെ ന്റര്‍ ഫോര്‍ യൂറോളജി ( ഡോ.പ്രമോദുസ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് സെക്ഷ്വല്‍ ആന്‍ഡ് മാരിറ്റല്‍ ഹെല്‍ത്ത് ) ഡോ.മോഹന്‍ പി സാം ( സീനിയര്‍ കണ്‍സല്‍റ്റന്റ് , മുന്‍ എച്ച്.ഒ.ഡി, ഗവ.മെഡിക്കല്‍കോളേജ് ) , ഡോ. ജാസന്‍ ഫിലിപ്പ് ഡി ( യൂറോളജിസ്റ്റ്, മുന്‍ അസോസിയേറ്റ് പ്രൊഫസര്‍, ഗവ.മെഡിക്കല്‍കോളേജ് ) ഡോ. ടി ശരവണന് ( യൂറോളജിസ്റ്റ്
0 Comments