വിവാഹ മോചനങ്ങള്‍ അനുദിനം പെരുകിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ മുഖ്യ കാരണങ്ങളിലൊന്ന് വിവാഹ ശേഷം ശരിയായ രീതിയില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ പറ്റാത്തതും വിവിധ കാരണങ്ങള്‍കൊണ്ടുള്ള ലൈംഗിക സംതൃപ്തിക്കുറവും ദാമ്പത്യ കലഹങ്ങളുമാണ്..കലഹംമൂലം വിഷമിക്കുന്ന ദമ്പതികള്‍ക്ക് അതിന്റെ കാരണങ്ങള്‍ മനസിലാക്കി ദാമ്പത്യ കലഹം പരിഹരിക്കുന്നതിന് വേണ്ട ചികിത്സയാണ് മാരിറ്റല്‍ തെറാപ്പി. അതുകൊണ്ട് തന്നെ വിവാഹ മോചനമേ വഴിയുള്ളൂ എന്ന് കരുതുന്ന ദമ്പതികളെ മാരിറ്റല്‍ തെറാപ്പിക്ക് വിധേയമാക്കാവുന്നതാണ്.

കൊഗ്‌നറ്റീവ് ബിഹേവിയര്‍ തെറാപ്പിയുടെ തത്വങ്ങളിലൂന്നിയുള്ള ചികിത്സയാണിത്.കൊഗ്‌നിറ്റീവ് ബിഹേവിയറല്‍ ചികിത്സാ രീതിയുടെ തത്വങ്ങളിലധിഷ്ഠിതമായി ശാസ്ത്രീയമായി നടത്തുന്ന ഒരു മനഃശാസ്ത്ര ചികിത്സാ മാര്‍ഗമാണ്. ആദ്യപടിയായി ലൈംഗിക കാര്യങ്ങളെപ്പറ്റി വ്യക്തത നല്‍കുവാന്‍ വേണ്ട കാര്യങ്ങള്‍ പഠിപ്പിച്ചുകൊടുക്കുന്നു. പിന്നീട് വ്യക്തിയുടേയോ ദമ്പതികളുടെയോ ഭയം, ഉത്കണ്ഠ, അതുവരെ നമുക്ക് മനസിലാക്കാന്‍ കഴിയാതിരുന്ന മറ്റ് പ്രശ്‌നങ്ങള്‍ എന്നിവ തിരിച്ചറിയുവാനും  വേണ്ട മാര്‍ഗങ്ങളും സങ്കേതങ്ങളും നിര്‍ദ്ദേശിക്കുന്നു. കൃത്യമായും ചിട്ടയായും ക്രമാനുഗതവുമായുള്ള ഇത്തരം രീതികളിലൂടെ കുറച്ചുദിവസങ്ങള്‍കൊണ്ട് മേല്‍പ്പറഞ്ഞ പ്രശ്‌നങ്ങള്‍ പരിഹരിച്ച് അവരുടെ ഭയം, ആശങ്ക, ബന്ധത്തിനുള്ള തടസ്സം എന്നിവ നീക്കി വിജയകരമായ ലൈംഗിക ബന്ധത്തിലേയ്ക്ക് എത്തിക്കുന്ന ചികിത്സാ മാര്‍ഗമാണ് ഇത്.