വീനസ് ലീക്ക് : ലിംഗത്തിനുള്ളില്‍ നിന്നും രക്തം ലീക്ക് ചെയ്യുന്ന അവസ്ഥ
ലിംഗത്തിനുള്ളിലേക്ക് ധമനികളില്‍ നിന്നും രക്തം ഒഴുകി വരുന്ന രക്തം അതിനുള്ളില്‍ തങ്ങി നില്‍ക്കാതെ ചോര്‍ന്നു മടങ്ങി പോകുന്ന അവസ്ഥയാണ് വീനസ് ലീക്ക്. ഒരു പൈപ്പിലൂടെ വെള്ളം പമ്പ് ചെയ്യുമ്പോള്‍ ഇടയില്‍ ചോര്‍ച്ച ഉണ്ടാകുന്ന ഒരവസ്ഥയും അതുമൂലം പൈപ്പിന്‍റെ അവസാനത്തിലേക്ക് എത്തുമ്പോള്‍ വെള്ളത്തിന്‍റെ ഫോഴ്സ് കുറയുകയും ചെയ്യുന്നത് ഒന്ന് ചേര്‍ത്തുവെച്ചാല്‍ കാര്യങ്ങള്‍ എളുപ്പത്തില്‍ മനസിലാകും .
തുടക്കത്തില്‍ പുരുഷന് ലഭിക്കേണ്ട ബലവും ദൃഡതയും ലഭിക്കും. എന്നാല്‍ ഉടന്‍ തന്നെ അത് നഷ്ടമായി പോകും . തുടര്‍ച്ചയായ രക്ത പ്രവാഹം ലിംഗത്തില്‍ ഇല്ലാതെ പോകുന്നതാണ് ഇതിന്റെ കാരണം. ഉദ്ധാരണം ലഭിച്ച് രണ്ടോ മൂന്നോ മിനിറ്റില്‍ തന്നെ ക്രമേണ ബലം കുറഞ്ഞു പോകുന്ന വീനസ് ലീക്ക് എന്ന ഈ അവസ്ഥ ഉദ്ധാരണ കുറവിന്‍റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ്.
0 Comments