വൃക്കരോഗം മൂത്രത്തിൽ പ്രോട്ടീന്റെ അംശം കണ്ടു തുടങ്ങുക എന്നാൽ കിഡ്‌നി തകരാറിലാകുന്നുവെന്ന് അർത്ഥം. ഡോക്ടറെ കാണുമ്പോൾ അടുത്ത അഞ്ചു മുതൽ പതിനഞ്ച് വർഷത്തിനുള്ളിലുള്ള കാലയളവിൽ വൃക്കരോഗം ഗുരുതരമാകാതെ നോക്കാനുള്ള നടപടികളാണ് ആദ്യം എടുക്കുക. അതിൽ പ്രധാനം പ്രമേഹ രോഗത്തെ നിയന്ത്രിച്ച് നിർത്തുക എന്നതുതന്നെയാണ്.
വൃക്കരോഗം സ്ഥിരീകരിച്ചാൽ ഉടൻ തന്നെ ഒരു ഡയബറ്റിക് വിദഗ്ധന്റെ സഹായം തേടുന്നത് ഉത്തമമാണ്. പ്രമേഹ രോഗം അനുശാസിക്കുന്ന എല്ലാ ടെസ്റ്റുകളും കൃത്യമായി ചെയ്ത് പ്രമേഹ രോഗ സാധ്യതകളെ വിലയിരുത്തിക്കൊണ്ടിരിക്കണം. ബ്ലഡ് പ്രഷറും നിയന്ത്രിച്ച് നിർത്തേണ്ടതുണ്ട്. 120-180നും ഇടയിൽ ബിപി നിയന്ത്രിച്ച് നിർത്തുക എന്നതാണ് ഉത്തമം. എന്തായാലും 140-190നും മുകളിൽ പോകാതെ നോക്കണം. ബിപി കുറയാനായിട്ട് ചില മരുന്നുകളുണ്ട്, അതേപോലെ തന്നെ ശരീരത്തിൽനിന്നുള്ള പ്രോട്ടീൻ നഷ്ടം നിയന്ത്രിക്കാനും. ഇവയുടെ ഉപയോഗം ഡോക്ടറുടെ നിർദ്ദേശപ്രകാരം മുടങ്ങാതെ ചെയ്യണം. പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണങ്ങൾ, പൊട്ടാസ്യം കൂടുതലുള്ള പഴങ്ങളും പച്ചക്കറികളും ഇവയെല്ലാം നിയന്ത്രിതമായ അളവിൽ കഴിക്കുക എന്നത് രോഗം വഷളാകാതിരിക്കാൻ സഹായിക്കും.
വൃക്കരോഗമുള്ളവര്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍

1. പ്രമേഹം നിയന്ത്രണത്തില്‍ വരുത്തുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഒരു ഡോക്ടറുടെ സഹായത്തോടുകൂടി പ്ര മേഹം നിയന്ത്രണത്തില്‍ വരുത്തണം.

2. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കണം- വൃക്കരോഗമുള്ളവര്‍ രക്തസമ്മര്‍ദ്ദം 130/80ല്‍ താഴെ തന്നെ നിര്‍ത്തണം കൃത്യമായി രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്നുകള്‍ കഴിക്കണം.

3. അമിത വണ്ണം കുറക്കണം- അതിനായി ഭക്ഷണ ക്രമീകരണവും ഒപ്പം സ്ഥിരമായ വ്യായാമവും ശീലമാക്കണം. അമിത വണ്ണം പ്രമേഹത്തിനും രക്തസമ്മര്‍ദ്ദം കൂടാനും ഹൃദയ രോഗങ്ങള്‍ക്കും കാരണമാകും.

4. പുകവലി പാടെ നിര്‍ത്തണം- രക്ത സമ്മര്‍ദം ഉയരുന്നതിനും ഒപ്പം രക്തകുഴലുകള്‍ അടഞ്ഞു വൃക്കകളിലേക്ക് രക്തയോട്ടം കുറയാനും ഇത് കാരണമാകും.

5. ഉപ്പിന്റെ ഉപയോഗം കുറക്കണം- രക്ത സമ്മര്‍ദവും ഹൃദ്രോഗവും നിയന്ത്രിക്കാന്‍ അത് സഹായിക്കും.

6. മരുന്നുകള്‍ ദുരുപയോഗം ചെയ്യരുത്- മരുന്ന് കടകളില്‍ നിന്ന് സ്വയം മരുന്നുകള്‍ വാങ്ങി കഴിക്കുന്നത് നല്ല ശീലമല്ല. ചെറിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഒരു ഡോക്ടറുടെ ഉപദേശം തേടി അദ്ദേഹം നല്‍കുന്ന മരുന്നുകള്‍ മാത്രം കഴിക്കുക.

7. ഭക്ഷണത്തില്‍ കൊഴുപ്പിന്റെയും മാംസ്യത്തിന്റെയും അളവ് കുറക്കണം

സെന്‍റര്‍ ഫോര്‍ യൂറോളജി ( ഡോ.പ്രമോദുസ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് സെക്ഷ്വല്‍ ആന്‍ഡ്‌ മാരിറ്റല്‍ ഹെല്‍ത്ത് ) ഡോ.മോഹന്‍ പി സാം ( സീനിയര്‍ കണ്‍സല്‍റ്റന്റ് , മുന്‍ എച്ച്.ഒ.ഡി, ഗവ.മെഡിക്കല്‍കോളേജ് ) , ഡോ. ജാസന്‍ ഫിലിപ്പ് ഡി ( യൂറോളജിസ്റ്റ്, മുന്‍ അസോസിയേറ്റ് പ്രൊഫസര്‍, ഗവ.മെഡിക്കല്‍കോളേജ്  ) ഡോ. ടി ശരവണന്‍ ( യൂറോളജിസ്റ്റ്)