മധ്യവയസിലേക്ക് കടക്കാനിരിക്കുന്ന പുരുഷന്മാരില്‍ ഭൂരിപക്ഷവും അനുഭവിക്കുന്നതും നേരിടാന്‍ ഇരിക്കുന്നതുമായ ഒരു ആരോഗ്യ പ്രശ്നമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കം. പ്രായം കൂടുന്നതിന് അനുസരിച്ച് രോഗസാധ്യത ഏറുന്ന ഒന്നാണ് ഇത്. മൂത്രതടസവും മൂത്രമൊഴിക്കാനുള്ള ബുദ്ധിമുട്ടും മൂത്രം പിടിച്ചുനിര്‍ത്താനുള്ള കഴിവ് കുറയുന്നതും അറിയാതെ മൂത്രം പോകുന്നതും അടക്കമുള്ള ലക്ഷണങ്ങളാണ് ഇത്തരക്കാരില്‍ കാണുക.

മൂത്രതടസമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കത്തിന്റെ പ്രധാനലക്ഷണം. പ്രാഥമീക ഘട്ടത്തില്‍ മൂത്രത്തിന്‍റെ ഫോഴ്സ് കുറയുന്നതും വിട്ടുവിട്ടു മൂത്രം പോകുന്നതും ഒക്കെയാണ് കാണപ്പെടുക. ധാരാളം വെള്ളം കുടിക്കുക എന്നതല്ല ഇതിനുള്ള പ്രതിവിധി. ഇന്‍ഫെക്ഷന്‍ ഒന്നും ഇല്ലെങ്കില്‍ സാധാരണ അളവില്‍ മാത്രമേ വെള്ളം കുടിക്കേണ്ടതുള്ളു. ഏറ്റവും പ്രധാനം മൂത്രം ഒഴിക്കണമെന്ന തോന്നല്‍ വന്നാലുടന്‍ പിടിച്ചുവെയ്ക്കാന്‍ ശ്രമിക്കാതെ ഒഴിക്കുക എന്നതുതന്നെയാണ്. മൂത്രം പിടിച്ചുവെച്ചാല്‍ ബ്ലാഡറിന്റെ കപ്പാസിറ്റി കൂടുകയും പ്രോസ്റ്റേറ്റ് ഗ്രന്ഥി കൂടുതല്‍ സജീവമാകുകയും ചെയ്യും. ഇത് മൂത്രം കെട്ടിക്കിടക്കുന്നതിലേക്കും മൂത്രത്തിന്റെ ഒഴുക്ക് തടസപ്പെടുന്നതിലേക്കും വഴി വയ്ക്കും. പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കം ഉള്ളവര്‍ ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കി തോന്നല്‍ വന്നാലുടന്‍ മൂത്രം ഒഴിക്കുക തന്നെയാണ് വേണ്ടത്. വെള്ളം കൂടുതല്‍ കുടിച്ചാല്‍ മൂത്രം സമയാസമയത്ത് ഒഴിച്ചുകളയുക തന്നെ വേണം.

സെന്‍റര്‍ ഫോര്‍ യൂറോളജി ( ഡോ.പ്രമോദുസ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് സെക്ഷ്വല്‍ ആന്‍ഡ്‌ മാരിറ്റല്‍ ഹെല്‍ത്ത് ) ഡോ.മോഹന്‍ പി സാം ( സീനിയര്‍ യൂറോളജിസ്റ്റ് , മുന്‍ എച്ച്.ഒ.ഡി, ഗവ.മെഡിക്കല്‍കോളേജ് ) , ഡോ. ജാസന്‍ ഫിലിപ്പ് ഡി ( യൂറോളജിസ്റ്റ്, മുന്‍ അസോസിയേറ്റ് പ്രൊഫസര്‍, ഗവ.മെഡിക്കല്‍കോളേജ്  ) ഡോ. ടി ശരവണന്‍ ( യൂറോളജിസ്റ്റ്)