ചുവന്ന കളറില്‍ മൂത്രം കാണുകയോ സഹിക്കാനാകാത്ത വയറുവേദനയോ വരുമ്പോള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം സ്കാന്‍ ചെയ്യുമ്പോഴാണ് പലപ്പോഴും സ്റ്റോൺ തിരിച്ചറിയുക. തീവ്രമല്ലാത്ത സ്ഥിതിയാണെങ്കിൽ നന്നായി വെള്ളം കുടിച്ച് മരുന്ന് കഴിച്ചാല്‍ മതിയെന്നാകും ഡോക്ടര്‍ പറയുക.
എന്നാല്‍ , ഈ വേദന മാറിക്കഴിയുമ്പോൾ പലരും ഇതിനെക്കുറിച്ച് ചിന്തിക്കുക പോലുമില്ല. പിന്നെ വേദന വരുമ്പോഴായിരിക്കും അക്കാര്യം ഓർക്കുക. അപ്പോഴേക്കും ചിലപ്പോൾ സ്റ്റോണിന്റെ എണ്ണം കൂടുകയും ഉളള സ്റ്റോൺ വലുതാവുകയും കിഡ്നിയിലെ കോശങ്ങൾ നശിപ്പിക്കുകയും മൂത്രതടസ്സം ഉണ്ടാക്കുകയും ഒക്കെ ചെയ്തിട്ടുണ്ടാകും. ചിലപ്പോൾ വൃക്ക സ്തംഭിക്കുന്ന തരത്തിലേക്ക് രോഗം സങ്കീര്‍ണ്ണമാകുകയും ചെയ്തിട്ടുണ്ടാകും .
മൂത്രത്തിൽ കല്ല് എപ്പോഴെങ്കിലും അൾട്രാ സൗണ്ടിൽ കണ്ടിട്ടുണ്ടെങ്കിൽ വർഷത്തിൽ ഒരു പ്രാവശ്യമെങ്കിലും സ്കാൻ ചെയ്ത് സ്റ്റോണിന്റെ വലുപ്പം കൂടുകയോ പുതിയ സ്റ്റോൺ വരുന്നുണ്ടോ എന്നു പരിശോധിക്കുകയും വേണം. മെറ്റബോളിക്കലി ആക്ടീവ് സ്റ്റോൺ ഡിസീസ് ആണെങ്കിൽ അത് ഉറപ്പായും ചികിത്സിച്ചിരിക്കണം. ഇതിന്റെ കാരണം കണ്ടുപിടിക്കണം. കാരണം കണ്ടുപിടിച്ച് ചികിത്സിക്കുകയാണെങ്കിൽ സ്റ്റോണിന്റെ വലുപ്പം കൂടാതെയും പുതിയ സ്റ്റോൺ വരാതെയും തടയാനാകും.
സെന്‍റര്‍ ഫോര്‍ യൂറോളജി ( ഡോ.പ്രമോദുസ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് സെക്ഷ്വല്‍ ആന്‍ഡ് മാരിറ്റല്‍ ഹെല്‍ത്ത് ) ഡോ.മോഹന്‍ പി സാം ( സീനിയര്‍ യൂറോളജിസ്റ്റ് , മുന്‍ എച്ച്.ഒ.ഡി, ഗവ.മെഡിക്കല്‍കോളേജ് )
0 Comments