സംഭോഗം ചെയ്യുമ്പോഴും അതിന് ഒരു താളവും ക്രമവും ചിട്ടയുമൊക്കെ വേണം.. രതിമൂര്ച്ഛച എത്ര നേരം, സംഭോഗം എത്ര നേരം തുടങ്ങിയവയ്ക്കു കൃത്യമായ ഉത്തരം ലഭ്യമല്ല. കാരണം, ഇതു വ്യക്തിഗതം തന്നെയാണ്. അതിനായി സംഭോഗ വേളയിൽ ഓർത്തിരിക്കേണ്ട അഞ്ചു കാര്യങ്ങൾ. 1. കിടപ്പറയിൽ മാത്രമുള്ള സ്നേഹപ്രകടനമല്ല പങ്കാളി ആഗ്രഹിക്കുന്നത്. 2. തിടുക്കം വേണ്ട. പുരുഷൻ വേഗത്തിൽ വികാരമൂർഛയിലെത്തുന്നവനാണ്. സ്ത്രീയാകട്ടെ പതുക്കെയും. ഏറെ നേരം നീണ്ടു നിൽക്കുന്ന ബാഹ്യകേളികളിലൂടെ ലൈംഗികതയിലേക്കു പ്രവേശിക്കുക. 3. ലിംഗപ്രവേശത്തിനുശേഷവും പുരുഷൻ ബാഹ്യകേളികൾ തുടരുക. 4. സംഭോഗവേളയിൽ സംസാരമാകാം. ചെറിയ വാക്കുകൾ കൊണ്ടും ശബ്ദങ്ങൾ കൊണ്ടും തന്റെ സന്തോഷം ഇണയെ അറിയിക്കുക. 5. മനസ് ഏകാഗ്രമാക്കുക. ലൈംഗികതയിലും പങ്കാളിയിലും മുഴുകുക. സംയോഗ വേളയിൽ നാളെ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും മറ്റുമുള്ള ചിന്ത വേണ്ട. ലൈംഗികതയ്ക്ക് അതിന്റേതായ ഭാഷയുണ്ട്. അതു വാക്കുകൾ കൊണ്ടോ വാചകങ്ങൾ കൊണ്ടുള്ളതോ മാത്രമല്ല, ശാരീരിക ചലനങ്ങൾ, ശ്വാസോഛ്വാസത്തിലെ സീൽക്കാരങ്ങൾ എന്നിവ കൂടി ലൈംഗികതയെ കൂടുതൽ ഊഷ്മളമാക്കും. രതി നേരത്തെ അവളുടെ അംഗചലനങ്ങൾ, അവൾ പുറപ്പെടുവിക്കുന്ന ശബ്ദങ്ങൾ എന്നിവ അവനിൽ വികാരോത്തേജനത്തെ ജ്വലിപ്പിക്കും. താൻ മൂലം തന്റെ പങ്കാളി സന്തോഷിക്കുന്നത് അവന് ഇഷ്ടമാണ്. അതുപോലെ തന്നെ അവളുടെ ശരീരത്തിന്റെ പ്രത്യേകതകളെക്കുറിച്ചുള്ള ഭാഷണങ്ങളും മറ്റും സ്ത്രീയേയും സന്തോഷവതിയാക്കും.