സ്ത്രീകള്‍ക്ക് ഏതു പ്രായത്തില്‍ വേണമെങ്കിലും ഉദ്ധാരണക്കുറവ് ഉണ്ടാകാം. ലൈംഗികബന്ധത്തിനു മുന്‍പോ ശേഷമോ ഉണ്ടാകുന്ന വേദനയാണ് ഇതിന്റെ ലക്ഷണം. യോനിയില്‍ ലൂബ്രിക്കേഷന്‍ കുറയുന്നതാണ് ഇതില്‍ പ്രധാനം.  43 % സ്ത്രീകള്‍ക്കും 31% പുരുഷൻമാര്‍ക്കും ജീവിതത്തില്‍ ഒരിക്കലെങ്കിലും ഈ പ്രശ്നം നേരിട്ടിട്ടുണ്ടാകാം. ലൈംഗികബന്ധത്തില്‍ താൽപര്യം നഷ്ടമാകുക, ഉദ്ധാരണം നഷ്ടമാകുക, രതിമൂര്‍ച്ഛ ലഭിക്കാതിരിക്കുക എന്നിങ്ങനെ സെക്സിലെ രസം കെടുത്താന്‍ കാരണമാകുന്ന പല ബുദ്ധിമുട്ടുകളും ഇതുമൂലം ഉണ്ടാകാം.

പ്രായഭേദമന്യേ ആര്‍ക്കും ഈ അവസ്ഥയുണ്ടാകാം. എന്നാല്‍ നാല്‍പതുവയസ്സ് കഴിഞ്ഞവരെയാണ് ഇത് കൂടുതല്‍ ബാധിക്കുക. സെക്‌ഷ്വല്‍ ഡിസ്ഫങ്ഷന്‍ സ്ത്രീയെയും പുരുഷനെയും പല തരത്തിലാണ് ബാധിക്കുക. മെനോപോസ്, പ്രസവം, ശസ്ത്രക്രിയ, റെഡിയേഷന്‍ തെറാപ്പി എന്നിവ നടത്തിയ സ്ത്രീകള്‍ക്ക് ഈ പ്രശ്നം നേരിടാം.രായക്കൂടുതല്‍, പ്രമേഹം, വിഷാദം, ലൈംഗികബന്ധത്തിലെ താളപ്പിഴ എന്നിവയും ഇതിനു കാരണമാണ്. Dyspareunia എന്നാണു വേദനാജനകമായ സെക്സിനെ വിളിക്കുന്നത്‌.