ലൂബ്രിക്കേഷന്‍ ഇല്ലാത്ത അവസ്ഥ / യോനീ വരള്‍ച്ച (Lack of lubrication / vaginal driness) സ്ത്രീ യോനിക്കുള്ളിലെ ബെര്‍ത്തോളിന്‍ ഗ്രന്ഥികളില്‍നിന്നും വരുന്ന സ്രവമാണ് യോനിക്കുള്ളില്‍ സ്നിഗ്ധത അഥവ വഴുവഴുപ്പ് നല്‍കുന്നത്. വഴുവഴുപ്പില്ലെങ്കില്‍ സംഭോഗ സമയത്ത് വേദന പതിവാണ്. ഏതെങ്കിലും തരത്തിലുള്ള അണുബാധയുണ്ടെങ്കില്‍ സ്നിഗ്ധത കുറയാം. ആരോഗ്യവതികളായ സ്ത്രീകളില്‍ ഏറ്റവും കൂടുതലായി കണ്ടുവരുന്ന കാരണം വേണ്ടത്ര രതിപൂര്‍വ ലീലകളുടെ അഭാവമാണ്. ലൈംഗിക ബന്ധത്തോടുള്ള ഭയം, അറപ്പ്, പങ്കാളിയോടുള്ള ഇഷ്ടക്കുറവ്, താല്‍പര്യമില്ലാത്തപ്പോഴുള്ള ബന്ധം, നിര്‍ബന്ധിച്ചുള്ള ലൈംഗിക വേഴ്ച, ശാരീരിക ക്ഷീണം, ഇവയെല്ലാം ലൂബ്രിക്കേഷന്‍ കുറയുന്നതിന് കാരണമാണ്. ആര്‍ത്തവ വിരാമത്തോടടുക്കുന്ന സ്ത്രീകളിലും അത് കഴിഞ്ഞ സ്ത്രീകളിലും ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തില്‍ കുറവുണ്ടാകുന്നതുമൂലം യോനിയില്‍ സ്നിഗ്ധത കുറയാറുണ്ട്. ഇങ്ങനെയുള്ള സ്ത്രീകള്‍ക്ക് വിവിധ തരം ലൂബ്രിക്കേറ്റിംഗ് ജെല്ലുകള്‍, ഹോര്‍മോണ്‍ ചികിത്സ എന്നിവ നല്‍കാറുണ്ട്. രോഗ കാരണം കണ്ടുപിടിച്ചുള്ള ചികിത്സയാണ് ഏറ്റവും ഉചിതം.