ശരീരശുചിത്വം പാലിക്കാത്തവർക്ക് മൂത്രനാളിയിലെ അണുബാധ ഇടയ്ക്കിടെ വരാം. സ്വകാര്യഭാഗങ്ങൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. അതിനു പരുക്കനായ സോപ്പ് ഉപയോഗിക്കരുത്.

സ്ത്രീജനനേന്ദ്രിയം എപ്പോഴും മുകൾഭാഗത്തുനിന്നു താഴേക്ക് തുടയ്ക്കണം. മലദ്വാരത്തിന്റെ ദിശയില്‍ നിന്നും മുകളിലേക്ക് തുടയ്ച്ചാല്‍ ഇ കോളി ബാക്ടീരിയ മൂത്ര നാളിയിലേക്ക് പ്രവേശിക്കാനുള്ള സാധ്യത ഉണ്ട്. എന്നാല്‍ യോനീഭാഗത്തുനിന്ന് മലദ്വാരത്തിലേക്കുള്ള ദിശയിൽ തുടയ്ക്കുന്നത് ബാക്ടീരിയ മൂത്രനാളിയിലെത്താനുള്ള സാധ്യത കുറയ്ക്കും. 

ലൈംഗികബന്ധത്തിലേർപ്പെടും മുൻപും ശേഷവും സ്വകാര്യ ഭാഗങ്ങൾ വൃത്തിയാക്കണം. സെക്സിനു ശേഷം മൂത്രശങ്ക തീർക്കുന്നത് മൂത്രനാളിയിലെ ബാക്ടീരിയയെ ഒഴിവാക്കാൻ സഹായിക്കും. 

സെന്‍റര്‍ ഫോര്‍ യൂറോളജി ( ഡോ.പ്രമോദുസ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് സെക്ഷ്വല്‍ ആന്‍ഡ്‌ മാരിറ്റല്‍ ഹെല്‍ത്ത് ) ഡോ.മോഹന്‍ പി സാം ( സീനിയര്‍ യൂറോളജിസ്റ്റ് , മുന്‍ എച്ച്.ഒ.ഡി, ഗവ.മെഡിക്കല്‍കോളേജ് ) , ഡോ. അരുണ്‍ ( യൂറോളജിസ്റ്റ് )