Artiereogenic ED (ലിംഗത്തിലേയ്ക്കുള്ള രക്ത പ്രവാഹത്തിന്റെ കുറവുമൂലം അനുഭവപ്പെടുന്നത്)

മനസിനുണ്ടാകുന്ന ലൈംഗിക വികാരത്തിന് അനുസൃതമായി ഹൃദയതാളം കൂടുകയും തത് ഫലമായി കൂടുതൽ രക്തം ലിംഗത്തിലെ ധമനികളിലേയ്ക്ക് എത്തിച്ചേരുകയും ചെയ്യുമ്പോഴാണ് പുരുഷ ലിംഗം വികസിച്ച് ദൃഢതയോടെ ഉയർന്നു നിൽക്കുന്നത്. ലിംഗത്തിലേയ്ക്കുള്ള രക്ത ധമനികളിൽ അടവ് സംഭവിച്ചാൽ രക്തപ്രവാഹം കുറയുകയും ലിംഗം വേണ്ടവണ്ണം ഉദ്ധരിച്ച് വരാതിരിക്കുകയും ചെയ്യും. ലിംഗോദ്ധാരണം വളരെ സങ്കീർണ്ണമായ ഒരു പ്രതിഭാസമാണ്. 70 ശതമാനം പുരുഷന്മാരും എപ്പോഴെങ്കിലുമൊക്കെ ഉദ്ധാരണക്കുറവ് അനുഭവപ്പെടുന്നവരായിരിക്കാം. 30 ശതമാനം പേർക്ക് മാസത്തിൽ ഒരു തവണയെങ്കിലും ഇങ്ങനെ അനുഭവപ്പെടാം. പ്രായം കൂടിവരുന്നതനുസരിച്ച് ഉദ്ധാരണ പ്രശ്‌നങ്ങൾ വർദ്ധിച്ചുവരുന്നു. ഉദ്ധാരണക്കുറവിന്റെ് ശാരീരിക കാരണങ്ങളിൽ ഒന്നാണ് എഇഡി. ഹോർമോണുകളുടെ പ്രവർത്തനത്തിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിൽ, ലിംഗത്തിലേക്കുള്ള രക്തപ്രവാഹവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, വിവിധ രോഗങ്ങൾ, ചില മരുന്നുകളുടെ പാർശ്വ ഫലങ്ങൾ എന്നിവയാണ് പ്രധാനമായും കണ്ടുവരുന്ന ശാരീരിക കാരണങ്ങൾ.