ശ്രീജിത്തിന് ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ദിവസമായിരുന്നു 2013 ഒക്ടോബര്‍ 12. അന്നായിരുന്നു മനുവിന്റെ ജനനം. ജിത്തിന് ഒരു അച്ഛനായതിന്റെ സാഫല്യം. ഒപ്പം ശ്യാമക്കും. ഏറെനാളത്തെ കാത്തിരുപ്പിന് ശേഷമാണ് അവരുടെ ജീവിതത്തില്‍ അങ്ങനെയൊരു ഭാഗ്യം വന്നത്. അതുകൊണ്ടുതന്നെ അവര്‍ ഏറെ സംതൃപ്തരുമായിരുന്നു.

വിവാഹത്തിനു ശേഷമുള്ള ആദ്യ നാളുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ ജിത്തും ശ്യാമയും വലിയ സമ്മര്‍ദ്ദത്തില്‍ തന്നെയായിരുന്നു. എന്തുകൊണ്ട് കുട്ടികള്‍ ഉണ്ടാകുന്നില്ലായെന്ന വീട്ടുകാരുടെയും നാട്ടുകാരുടെയും ചോദ്യങ്ങള്‍ക്കു മുന്നില്‍ പലപ്പോഴും അവര്‍ പതറി, നിശ്ശബ്ദരായി. ശ്യാമ പലപ്പോഴും നിയന്ത്രണം വിട്ടു കരഞ്ഞു. ഒടുവില്‍ അവര്‍ അറിയപ്പെടുന്ന ഒരു വന്ധ്യതാ ചികിത്സാകേന്ദ്രത്തില്‍ എത്തി.

ജിത്ത് ചില കാര്യങ്ങള്‍ മാത്രമാണ് ഡോക്ടറോട് തുറന്നുപറഞ്ഞത്- “ഞാന്‍ വിദേശത്താണ് ജോലി ചെയ്യുന്നത്. വര്‍ഷത്തില്‍ ഒരുമാസം മാത്രമേ നാട്ടിലുണ്ടാകൂ. വിവാഹം കഴിഞ്ഞിട്ട് നാല് വര്‍ഷമായി. ഇതുവരെയും കുട്ടികള്‍ ആയിട്ടില്ല. എനിക്കോ വയസ്സ് 35ഉം ഭാര്യക്ക് 34ഉം ആയി. ഇനിയും കാത്തിരിക്കാനാവില്ല. എത്രയുംവേഗം ഒരു കുഞ്ഞ് വേണം. ” അങ്ങനെ അവരുടെ ആവശ്യപ്രകാരം കൃത്രിമ ഗര്‍ഭധാരണത്തിലൂടെ ഗര്‍ഭധാരണത്തിനുള്ള ചികിത്സ ആരംഭിച്ചു. ഒന്‍പത് മാസത്തിലെ കാത്തിരുപ്പിനു ഒടുവില്‍ അവര്‍ക്കിടയിലേക്ക് മനു കടന്നുവന്നു.

ഇപ്പോള്‍ മനുവിന് പ്രായം 4 വയസ്സ്. എല്‍കെജിയില്‍ ചേര്‍ത്തു. വീണ്ടുമൊരു കുഞ്ഞുകൂടി വേണമെന്ന് ഇരുവര്‍ക്കും മോഹം. ശ്യാമയ്ക്ക് പക്ഷെ കൃത്രിമ ഗര്‍ഭധാരണത്തോട് താത്പര്യമില്ല. ശ്യാമ ചോദിച്ചു നമുക്ക് എപ്പോഴെങ്കിലും സ്വാഭാവികമായ ബന്ധത്തിലൂടെ ഒരു കുഞ്ഞുണ്ടാകുമോ? ആ ചോദ്യം ഒരു കൂരമ്പുപോലെയാണ് ജിത്തിന്റെ മനസ്സിലേക്ക് തുളഞ്ഞുകയറിയത്. ഏതാനും ദിവം കുടുംബത്തില്‍ മൗനിയായി നടന്നെങ്കിലും ജിത്ത് ഒരു അന്വേഷണത്തിലായിരുന്നു. ശ്യാമയുടെ ആഗ്രഹം സാധിക്കുന്ന തരത്തില്‍ എവിടെയാണ് ചികിത്സ ലഭിക്കുക. ഇന്റര്‍നെറ്റിലൂടെയുള്ള വിശദമായ തിരച്ചിലിനൊടുവിലാണ് ചികിത്സതേടി അവര്‍ ഇവിടെ എത്തിയത്.

വിവരങ്ങള്‍ ചോദിച്ചപ്പോള്‍ ആദ്യമൊന്നും സഹകരിക്കാന്‍ ജിത്ത് തയ്യാറായില്ല.പിന്നീട് എപ്പോഴോ അയാളുടെ പ്രതിരോധം തകര്‍ന്ന്   ജിത്ത് നിയന്ത്രണം വിട്ട് പൊട്ടിക്കരയാന്‍ തുടങ്ങി. കഥകളെല്ലാം തുറന്നുപറഞ്ഞു. ഡോക്ടര്‍, എനിക്കും അവള്‍ക്കമല്ലാതെ പുറത്തൊരാള്‍ അറിയാത്ത കാര്യമാണിത്. ഡോക്ടറോടാണ് ആദ്യമായി പറയുന്നത്. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് എട്ട് വര്‍ഷമായി. നാല് വയസ്സുള്ള ഒരു മകനുമുണ്ട്. പക്ഷെ ഇന്നുവരെ ഞങ്ങള്‍ക്കൊരിക്കല്‍പോലും ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. ഒന്നു കെട്ടിപുണരുമ്പോള്‍ തന്നെ എല്ലാം കഴിഞ്ഞിരിക്കും. ശുക്ലം പോയിക്കഴിഞ്ഞാല്‍ ഉള്ളില്‍ മുളകരച്ചു പുരട്ടിയതുപോലെ കടുത്ത നീറ്റലാണ്. പിന്നെ കുറച്ചു സമയം പൈപ്പിനടിയില്‍ പോയി നിന്നാല്‍ അല്പം ഒരു ആശ്വാസം കിട്ടും. ആ നീറ്റലും വേദനയും ഏതാണ്ട് മൂന്ന് മണിക്കൂറോളം നീണ്ടുനില്‍ക്കും.

എപ്പോഴൊക്കെ ശ്രമിക്കുന്നുവോ അപ്പോഴൊക്കെ ഇതാണ് അനുഭവം. ഞാന്‍ പല ഡോക്ടറേയും കണ്ടു. പല മരുന്നുകളും കഴിച്ചു. ഒരു പ്രയോജനവും ഉണ്ടായില്ല. അതുകൊണ്ടാണ് ആര്‍ട്ടിഫിഷ്യലായി ഒരു കുഞ്ഞിനായി ശ്രമിച്ചത്. ഇപ്പോള്‍ വീണ്ടുമൊരു കുട്ടി വേണമെന്നുണ്ട് .  എന്റെ ജീവിതത്തില്‍ സ്വാഭാവികമായും എന്നെങ്കിലും അതിന് കഴിയുമോ? ഡോക്ടര്‍മാര്‍ അടങ്ങുന്ന ഞങ്ങളുടെ സംഘം ജിത്തിനെ വിശദമായി പരിശോധിച്ചു. അയാളുടെ രോഗത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്തി. ഒന്നരമാസത്തിന്റെ ചികിത്സയിലൂടെ ജിത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടു. സ്വാഭാവീകമായി തന്നെ ലൈംഗീക ബന്ധം പൂര്‍ത്തീകരിക്കാന്‍ ഉതകുന്ന തരത്തില്‍ ജിത്തിന്റെ മാനസീക നിലയും ശാരീരിക നിലയും മെച്ചമായി. അവര്‍ക്ക് രണ്ടാമതൊരു കുഞ്ഞും പിറന്നു. ഇപ്പോഴും ചില മരുന്നുകള്‍ തുടരുന്നുമുണ്ട്.

ജിത്ത് നേരത്തെ കണ്ട ഡോക്ടര്‍മാരോട് വിശദമായി മനസ്സുതുറന്നിരുന്നുവെങ്കില്‍ ഒരു പക്ഷെ അയാളുടെ കുടുംബത്തിലെ പ്രശ്‌നങ്ങള്‍ എത്രയോ നേരത്തെ പരിഹരിക്കപ്പെട്ടേനെ. അത് തുറന്നുപറയാനുള്ള ഒരവസരം ഒരുക്കാനായി എന്നതാണ് ഞങ്ങളുടെ ചികിത്സ വിജയകരമാക്കാനായതിന്റെ കാരണം..