സ്കാന്‍ ചെയ്തപ്പോള്‍ 6mm വലുപ്പത്തിലുള്ള കിഡ്നി സ്റ്റോണ്‍ ഉണ്ടെന്നാണ് അറിഞ്ഞത്. ഇതിനു ശസ്ത്രക്രിയ വേണ്ടി വരുമോ ? അജാസ്-കൊല്ലം
മധ്യവയസ്‌കരിലും ചെറുപ്പക്കാരിലും വർധിച്ച് വരുന്ന ആരോഗ്യപ്രശ്നമാണ് കിഡ്നി സ്റ്റോൺ. സ്റ്റോണിന്റെ വലുപ്പം, അത് രൂപപ്പെട്ടിരിക്കുന്ന ഇടം, പഴക്കം എന്നിവയെ അടിസ്ഥാനമാക്കിയാണ് ഇതിനുള്ള ചികിത്സ രൂപപ്പെടുത്തുക. സ്റ്റോണ്‍ തനിയെ പോകുമോ അതോ ശസ്ത്രക്രിയ വേണ്ടിവരുമോ എന്നത് വലുപ്പത്തെ അടിസ്ഥാനമാക്കിയാണ് നിര്‍ണയിക്കുക.
കല്ലിന് 1 mm വലുപ്പം ആണുള്ളതെങ്കില്‍ അത് നൂറു ശതമാനവും തനിയെ മാറും. 2 mm വലുപ്പത്തില്‍ 90 ശതമാനവും 3 mm വലുപ്പത്തില്‍ 87 ശതമാനവും 4 mm വലുപ്പത്തില്‍ 78 ശതമാനവും 5 mm വലുപ്പത്തില്‍ 57 ശതമാനവും ആണ് തനിയെ പോകാനുള്ള സാധ്യതയുള്ളത്. 6 mm വലുപ്പത്തില്‍ 35 ശതമാനവും 7 mm വലുപ്പത്തില്‍ 25 ശതമാനവും മാത്രമായി തനിയെ പോകാനുള്ള സാധ്യത കുറയും. 6 mm വലുപ്പത്തിലുള്ള കല്ല് മുതല്‍ക്കേ ശസ്ത്രക്രിയയുടെ ആവശ്യകത ഉയരുന്നു എന്നാണു പഠനങ്ങള്‍ തെളിയിക്കുന്നത്. ഈ ഘട്ടം മുതല്‍ ശസ്ത്രക്രിയ അനിവാര്യമാണ്.
സെന്‍റര്‍ ഫോര്‍ യൂറോളജി ( ഡോ.പ്രമോദുസ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് സെക്ഷ്വല്‍ ആന്‍ഡ് മാരിറ്റല്‍ ഹെല്‍ത്ത് ) ഡോ.മോഹന്‍ പി സാം ( സീനിയര്‍ യൂറോളജിസ്റ്റ് , മുന്‍ എച്ച്.ഒ.ഡി, ഗവ.മെഡിക്കല്‍കോളേജ് )
0 Comments