എന്താണ് ഉദ്ധാരണക്കുറവ് ? (ED/Erectile Dysfunction ) ?

ആഗോള വ്യാപകമായി പുരുഷന്മാർ ഏറ്റവും കൂടുതൽ അഭിമുഖീകരിക്കുന്ന ലൈംഗിക പ്രശ്‌നം ഉദ്ധാരണക്കുറവാണ്. ലൈംഗീക ബന്ധത്തിൽ ഏർപ്പെടാനും അത് പൂർത്തീകരിക്കാനും തക്കവണ്ണം ലിംഗത്തിന് മതിയായ ഉദ്ധാരണം അഥവാ ബലം ലഭിക്കാതെ ഇരിക്കുകയോ കിട്ടിയ ബലം നിലനിൽക്കാതെ ഇരിക്കുകയോ ചെയ്യുന്ന അവസ്ഥക്കാണ് ഉദ്ധാരണ ശേഷിക്കുറവ് എന്ന് പറയുന്നത്. പുരുഷന്മാരിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ലൈംഗീക പ്രശ്‌നവും ഇത് തന്നെയാണ്. ലിംഗോദ്ധാരണം വളരെ സങ്കീർണ്ണമായ ഒരു പ്രതിഭാസമാണ്. 70 ശതമാനം പുരുഷന്മാരും എപ്പോഴെങ്കിലുമൊക്കെ ഉദ്ധാരണക്കുറവ് അനുഭവപ്പെടുന്നവരായിരിക്കാം. 30 ശതമാനം പേർക്ക് മാസത്തിൽ ഒരു തവണയെങ്കിലും ഇങ്ങനെ അനുഭവപ്പെടാം. പ്രായം കൂടിവരുന്നതനുസരിച്ച് ഉദ്ധാരണ പ്രശ്‌നങ്ങൾ വർദ്ധിച്ചുവരുന്നു.

ഫെബ്രുവരി 2006 മുതൽ ജനുവരി 2017 വരെയുള്ള പതിനൊന്നു വർഷം കാലയളവിൽ ഡോ.പ്രമോദ്‌സ് ഇൻസ്റ്റിറ്റ്യൂട്ടിൽ ലൈംഗീക പ്രശങ്ങൾക്ക് വേണ്ടി ചികിത്സ തേടിയെത്തിയവരിൽ. 64.84 ശതമാനം പേർക്കും മുഖ്യ പ്രശ്‌നം ഉദ്ധാരണക്കുറവ് ആയിരുന്നു.