ചോദ്യം : ഗുഹ്യഭാഗത്തെ രോമങ്ങള്‍ നീക്കുന്നത് കൊണ്ട് ലൈംഗീക ആസ്വാദനം മെച്ചമാകുമോ ? സൂരജ് നാരായണന്‍, കൊല്ലം
ഉത്തരം : ഗുഹ്യഭാഗത്തെ രോമങ്ങള്‍ നീക്കുന്നത് കൊണ്ട് ലൈംഗീക ആസ്വാദനം മെച്ചമാകുമോ എന്നത് പലര്‍ക്കും ഉള്ള സംശയമാണ്. ഇതില്‍ പൊതുവായ ഒരു ഉത്തരം സാധ്യമല്ല എന്നതാണ് യാഥാര്‍ത്ഥ്യം. വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസൃതമായി ഇക്കാര്യത്തില്‍ തീരുമാനം എടുക്കുന്നതാകും ഉചിതം. എന്നാല്‍ രോമങ്ങള്‍ നീക്കാന്‍ തീരുമാനിച്ചാല്‍ ശ്രദ്ധിക്കേണ്ട ചിലവയും ഉണ്ട്.
ലൈംഗീക ഭാഗങ്ങളില്‍ ധാരാളം രോമങ്ങള്‍ ഉള്ളതാണ് ചിലര്‍ക്ക് ഇഷ്ടം. എന്നാല്‍ മിക്കവര്‍ക്കും ഇഷ്ടം രോമങ്ങള്‍ നീക്കുന്നതാണ്. രോമങ്ങള്‍ ത്വക്കിന് ഒരു സുരക്ഷാ വലയം ആണ്. ഇത് നിരന്തരം ഷേവ് ചെയ്തു നീക്കുന്നത് നന്നല്ല. ആവശ്യമെങ്കില്‍ ട്രിമ്മര്‍ ഉപയോഗിച്ച് രോമനഗല്‍ ട്രിം ചെയ്ത് കളയുകയാണ് കൂടുതല്‍ നല്ലത്. ഇനി രോമങ്ങള്‍ ഷേവ് ചെയ്തുനീക്കാന്‍ തന്നെ തീരുമാനിച്ചാല്‍ തന്നെ അതിനായി ഒരു വട്ടം മാത്രം ഉപയോഗിച്ച് പിന്നെ ഉപേക്ഷിക്കുന്ന തരത്തിലുള്ള ഡിസ്പോസിബിള്‍ ഷേവിംഗ് സെറ്റുകള്‍ ഉപയോഗിക്കുക. ഒരു വട്ടം ഉപയോഗിച്ച് പത്തു പതിനഞ്ചു ദിവസങ്ങള്‍ക്കു ശേഷം അതേ സെറ്റുകള്‍ തന്നെ വീണ്ടും ഉപയോഗിച്ചാല്‍ ഇന്‍ഫെക്ഷന്‍ വരാനുള്ള സാധ്യത ഉണ്ട്. അതിനാല്‍ അത് ഒഴിവാക്കുക.
0 Comments