ഭർത്താവിന് എട്ടുവർഷമായി പ്രമേഹമുണ്ട്. വലിയ നിയന്ത്രണം ഒന്നും ഇല്ലാതെ കൊണ്ടു നടക്കുകയാണ്. ഇപ്പോൾ ഉദ്ധാരണ പ്രശ്‌നങ്ങൾ അനുഭവപ്പെടുന്നു ?

എട്ടുവർഷം നീണ്ട പ്രമേഹം സാധാരണയായി വലിയ തകരാറുകൾ ഒന്നും ഉണ്ടാക്കാറില്ല. പത്തു വർഷത്തിനും പതിനഞ്ചു വർഷത്തിനുമിടയിൽ ഉള്ള കാലഘട്ടത്തിൽ ആണ് പ്രമേഹം ആന്തരീകാവയവങ്ങളെയും ഞരമ്പിനെയും എല്ലാം ബാധിക്കുന്ന തലത്തിലേക്ക് വളരുക. എന്നാല്‍ നിയന്ത്രിതമല്ലാത്ത പ്രമേഹം ഉള്ളവരുടെ സ്ഥിതി അതല്ല.

പ്രമേഹാവസ്ഥയെ നിസാരവൽക്കരിച്ചു കാണുന്നവർക്ക് നാല്പത്തിയഞ്ചു കഴിയുമ്പോൾ ലൈംഗീക ശേഷിക്ക് കുറവ് സംഭവിക്കാറുണ്ട്. പ്രധാനമായും ഉദ്ധാരണ തകരാറാണ് പുരുഷന്മാരിൽ കാണുക. ഇടയ്ക്കിടെ അനുഭവപ്പെട്ടാൽ പോലും തുടർന്നും ഇങ്ങനെ സംഭവിക്കുമോ എന്ന ഭയവും ആശങ്കയും കൂടുതൽ പ്രശ്‌നങ്ങളിലേക്ക് വഴിവെച്ചേക്കാം. പിന്നെ ജീവിതം നിരാശാജനകം ആയിരിക്കുമെന്ന് പ്രത്യേകം.പറയേണ്ടതില്ലല്ലോ. ചിട്ടയായ ജീവിതം ഉറപ്പാക്കിയാൽ പ്രമേഹം മൂലമുള്ള ബുദ്ധിമുട്ടുകൾ നല്ലൊരു പങ്കും ഒഴിവാക്കാം. ലൈംഗീക ശേഷി നഷ്ടമായി എന്നുറപ്പാണെങ്കിൽ അതിനുള്ള ചികിത്സയും ഉണ്ട്.