കിഡ്നി സ്റ്റോണിന്റെ് പ്രധാന ലക്ഷണം വാരിയെല്ലുകളിലും ഇടുപ്പിലും പിന്നെ അടിവയറ്റിലും ഉണ്ടാവുന്ന വേദനയാണ്. ഒരു തവണ കിഡ്നി സ്റ്റോണ്‍ വന്നാല്‍ വീണ്ടും വരുവാനുള്ള സാധ്യത കൂടുതലാണ്. ഒരു ആരോഗ്യപരമായ ഡയറ്റ് പ്ലാന്‍ ശീലിക്കുന്നത് സ്റ്റോണ്‍ വീണ്ടും വരാതിരിക്കാന്‍ സഹായിക്കും.

കിഡ്നി സ്റ്റോണ്‍ ഉള്ളവര്‍ താഴെ പറയുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ ഒഴിവാക്കേണ്ടതാണ് :
അമിതമായി ഉപ്പ് ഉപയോഗിക്കുന്ന ശീലം ഉപേക്ഷിക്കുക. ഓക്സലേറ്റ് സ്റ്റോണ്‍ (oxalate stone) ഉള്ളവര്‍ ചീര, സോയ, പയര്‍, കാരറ്റ്, സ്പ്രിംഗ് ഒണിയന്‍, സെലറി, ബീന്സ്്, മധുരക്കിഴങ്ങ്, ചോക്ലേറ്റ്, കാപ്സികം എന്നിവ കഴിക്കുന്നത് നിയന്ത്രിക്കുക. മാംസ ഭക്ഷണങ്ങള്‍ പ്രത്യേകിച്ച് കരള്‍, മത്സ്യം എന്നിവയും പാനീയങ്ങളായ കാപ്പി, കോള ഉത്പന്നങ്ങള്‍, മദ്യം എന്നിവയിലും നിയന്ത്രണം ഏര്‍പ്പെടുത്തണം. വിറ്റാമിന്‍ C കൂടുതലായി അടങ്ങിയിരിക്കുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ ഇത്തരക്കാര്‍ ഒഴിവാക്കുക.

സെന്‍റര്‍ ഫോര്‍ യൂറോളജി ( ഡോ.പ്രമോദുസ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് സെക്ഷ്വല്‍ ആന്‍ഡ്‌ മാരിറ്റല്‍ ഹെല്‍ത്ത് ) ഡോ.മോഹന്‍ പി സാം ( സീനിയര്‍ കണ്‍സല്‍റ്റന്റ് , മുന്‍ എച്ച്.ഒ.ഡി, ഗവ.മെഡിക്കല്‍കോളേജ് ) , ഡോ. അരുണ്‍ ( യൂറോളജിസ്റ്റ്,  ) ഡോ. ടി ശരവണന്‍ ( യൂറോളജിസ്റ്റ്)