ശീഘ്രസ്ഖലനം മിക്കപ്പോഴും അമിതമായ ലൈംഗികകൗതുകത്തിന്റെയും ആകാംക്ഷകളുടെയും സൃഷ്ടിയാണ്. വിവാഹം കഴിഞ്ഞ ആദ്യനാളുകളിലാണിത് കൂടുതൽ കാണുന്നത്. പിന്നീടത് സ്വാഭാവികമായി തന്നെ മാറിക്കൊള്ളും. ഇങ്ങനെ മാറിയില്ലെങ്കിൽ, ആദ്യം മാനസികമായ നിയന്ത്രണത്തിനാണു ശ്രമിക്കേണ്ടത്. അതോടൊപ്പം പെട്ടെന്നുള്ള സ്ഖലനം ഒഴിവാക്കാൻ ചില ടെക്നിക്കുകളുമുണ്ട്. സ്ഖലനത്തിന് മുമ്പ് ശുക്ലം പുറത്തേക്കു വരാതെ ചലനങ്ങൾ നിയന്ത്രിച്ച് ഒതുക്കുന്ന വിദ്യകളാണ് ഇവയിൽ കൂടുതലും. ഇക്കാര്യത്തിൽ, പങ്കാളിയുടെ സഹായവും തേടാം. ഇതെല്ലാം കഴിഞ്ഞിട്ടും പ്രശ്നം തുടർന്നാൽ മറ്റുകാരണങ്ങൾ എന്തൊക്കെയെന്ന് കണ്ടുപിടിക്കണം. ബി പിയും ഷുഗറും മുതൽ പലവിധ പ്രശ്നങ്ങൾ ഇതിനു പിന്നിലുണ്ടാകാം. മാനസികവും ശാരീരികവുമായ ശീഘ്രസ്ഖലനത്തിനു വിദഗ്‌ദമായ ചികിത്സയുണ്ട്. കാരണം കണ്ടെത്തി ചികിൽസിച്ചാൽ ഇത് മാറ്റിയെടുക്കാൻ കഴിയും.
ശീഘ്രസ്ഖലനം ഒരു രോഗമാണോ?

0 Comments