ശീഘ്രസ്ഖലനം
പങ്കാളികൾ രണ്ടുപേരും ആഗ്രഹിക്കുന്നതിന് മുൻപ് തന്നെ പുരുഷന് സ്ഖലനം ഉണ്ടാകുന്ന അവസ്ഥയാണ് ശീഘ്രസ്ഖലനം. ഇതുമൂലം ഇരുവർക്കും വേണ്ടത്ര തൃപ്തി ലഭിക്കാതെ പോകുന്നു.
ശീഘ്ര സ്ഖലനത്തിന് വിവിധ കാരണങ്ങൾ ഉണ്ട്. മൂത്ര സഞ്ചി, പോസ്റ്റേറ്റു ഗ്രന്ധി, ശുക്ല ഗ്രന്ഥികൾ എന്നിവയിൽ ഉണ്ടാകുന്ന അണുബാധയോ രോഗങ്ങളോ സാധാരണയായി കണ്ടു വരുന്ന ഒരു കാരണമാണ്. ചെറുപ്പം മുതൽ സ്വയംഭോഗ സമയത്ത് വളരെപെട്ടന്ന് സ്ഖലനം നടത്തി അതൊരു ശീലമാകപ്പെട്ട വ്യക്തികളിൽ ഇങ്ങനെ സംഭവിക്കാറുണ്ട്. ലിംഗത്തിന്റെ ഹൈപ്പർ സെൻസിറ്റിവിറ്റി, ഉത്കണ്ഠ , മാനസീക സമ്മർദം, ഭയം, ആശങ്ക, പങ്കാളിയോടുള്ള മനോഭാവം, ആകർഷണം, രതിപൂർവ ലീലകളിൽ ഇടപെടുന്ന രീതികൾ, രണ്ടു ലൈംഗീക വേഴ്ചകൾ തമ്മിലുള്ള ഇടവേള, എന്നിങ്ങനെ പല ഘടകങ്ങളും സ്ഖലനം നടക്കുന്നതിന് മുൻപുള്ള സമയ ദൈർഘ്യത്തെ സ്വാധീനിക്കാം. ഇവയെല്ലാം ശീഘ്ര സ്ഖലനത്തിന് കാരണം ആകാറുണ്ട്.
ചികിത്സ
കാരണം മനസിലാക്കുക എന്നതാണ് ആദ്യപടി. രോഗ കാരണത്തെ ആസ്പദമാക്കി മരുന്ന്, സെക്‌സ് തെറാപ്പി, ഉത്കണ്ഠയെ നിയന്ത്രിക്കൽ, തുടങ്ങിയ പല മാർഗങ്ങൾ ഉണ്ട്. ഇവയിൽ ഏതെങ്കിലും ഒരു മാർഗം മാത്രമായോ മറ്റുള്ളവയുമായി ചേർത്തോ ചികിത്സ നടത്താം. രോഗികളിൽ നല്ലൊരു ശതമാനം പേർക്കും ആശ്വാസം ലഭിക്കാറുണ്ട്. എന്ത് ചികിത്സ നൽകിയാലും ഒരു ഫലവും അനുഭവപ്പെടാത്ത അപൂർവ്വം ചില വ്യക്തികളും ഉണ്ട്.
2 Comments
ഹനീഫ
Dr. ഇതുതന്നെയാണ് പ്രഷനം പരിഹാരം
Dr. Promodu
എറണാകുളം ആലുവ റൂട്ടിൽ ഇടപ്പള്ളിക്കും കളമശ്ശേരിക്കും ഇടയിൽ പത്തടിപ്പാലം വൈക്കം മുഹമ്മദ് ബഷീർ റോഡിലാണ് ഹോസ്പിറ്റൽ. കൂടുതൽ വിവരങ്ങൾക്ക് 9497484665 എന്ന നമ്പറിൽ വിളിക്കാം