ബിപിഎച്ചുമായി ബിനൈന്‍ പ്രോസ്റ്റാറ്റിക്ക് ഹൈപ്പര്‍പ്ലാസിയ  ബന്ധപ്പെട്ട മൂത്ര രോഗലക്ഷണങ്ങള്‍ ഓരോ വ്യക്തിയിലും വ്യത്യസ്തമായേക്കാം. ഗ്രന്ഥി വലുതാകുന്നതോടെ അത് മൂത്രനാളിക്ക് ചുറ്റും മുറുകുകയും നാളിയെ ഞെരുക്കുകയും ചെയ്യുന്നു. ഇതു മൂത്രത്തിന്‍റെ സ്വാഭാവികമായ ഒഴുക്കിനെ തടസ്സപ്പെടുത്തുകയും, അസ്വാസ്ഥ്യകരമായ ലക്ഷണങ്ങള്‍ ഉണ്ടാകാനിടയാക്കുകയും ചെയ്യുന്നു.

രോഗലക്ഷണങ്ങള്‍.

  • അടിക്കടി മുത്രമൊഴിക്കല്‍, പ്രത്യേകിച്ച് രാത്രിയില്‍.
  • അടിയന്തിരമായി മുത്രമൊഴിക്കല്‍ ആവശ്യമാകല്‍.
  • മൂത്രത്തിന്‍റെ നേര്‍ത്ത അല്ലെങ്കില്‍ മുറിഞ്ഞു മുറിഞ്ഞുള്ള പ്രവാഹം.
  • മൂത്രമൊഴിക്കാനാരംഭിക്കുമ്പോള്‍ വൈകുന്നതായി അല്ലെങ്കില്‍ ശങ്ക തീരുന്നില്ലെന്ന തോന്നല്‍.
  • മൂത്രം ഇറ്റിറ്റുവീഴല്‍.
  • മൂത്രമൊഴിക്കല്‍ അപൂര്‍ണ്ണമെന്ന തോന്നല്‍.
  • സെന്‍റര്‍ ഫോര്‍ യൂറോളജി ( ഡോ.പ്രമോദുസ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് സെക്ഷ്വല്‍ ആന്‍ഡ്‌ മാരിറ്റല്‍ ഹെല്‍ത്ത് ) ഡോ.മോഹന്‍ പി സാം ( സീനിയര്‍ യൂറോളജിസ്റ്റ് , മുന്‍ എച്ച്.ഒ.ഡി, ഗവ.മെഡിക്കല്‍കോളേജ് )