ലക്ഷണങ്ങൾ കണ്ടാലുടൻ യൂറിനറി ഇൻഫെക്‌ഷനാണെന്നു കരുതി സ്വയം ചികിത്സ തുടങ്ങരുത്. കിഡ്നി സ്റ്റോൺ, ഗർഭാശയ മുഴകൾ, മൂത്രനാളിയുടെ ചുരുങ്ങൽ, കാൻസർ തുടങ്ങിയ പല കാരണങ്ങൾ കൊണ്ടും യൂറിനറി ഇൻഫെക്‌ഷനു സമാനമായ ലക്ഷണങ്ങൾ വരാം.

മൈക്രോസ്കോപ്പിക് ലാബ് ടെസ്റ്റും യൂറിൻ കൾച്ചറിങ്ങു മാണ് പ്രധാന ടെസ്റ്റുകൾ. അണുബാധ കണ്ടെത്തിയാൽ 5-14 ദിവസം വരെയൊക്കെയാകും മരുന്ന് കുറിക്കുക. രോഗല ക്ഷ ണങ്ങൾക്ക് ആശ്വാസം കണ്ടുതുടങ്ങിയാൽ സ്വയം മരുന്നു നിർത്തുന്നത് ദോഷം ചെയ്യുമെന്ന് ഓർക്കുക. മരുന്ന് കഴിക്കുന്നത് ഇടയ്ക്കു നിർത്തിയാൽ രോഗാണുക്കൾ മരുന്നിനെ പ്രതിരോധിക്കാൻ പ്രാപ്തി നേടും. പിന്നെ, കൂടുതൽ ഡോസുകൾ ക ഴിക്കേണ്ടതായി വരും.

ഡോ.മോഹന്‍ പി സാം ( സീനിയര്‍ കണ്‍സല്‍റ്റന്റ് , മുന്‍ എച്ച്.ഒ.ഡി, ഗവ.മെഡിക്കല്‍കോളേജ്, ആലപ്പുഴ ,കോട്ടയം . )  ഡോ.അരുണ്‍ ( യൂറോളജിസ്റ്റ്, )സെന്‍റര്‍ ഫോര്‍ യൂറോളജി ( ഡോ.പ്രമോദുസ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് സെക്ഷ്വല്‍ ആന്‍ഡ്‌ മാരിറ്റല്‍ ഹെല്‍ത്ത് )