വൃഷ്ണ സഞ്ചിക്കുള്ളിലെ ഞരമ്പുകളില്‍ രക്തം കെട്ടി കെട്ടിക്കിടക്കുന്നതുകൊണ്ട് രക്തക്കുഴലുകള്‍ തടിച്ചു കിടക്കുന്ന അവസ്ഥയാണ് വേരിക്കൊസീല്‍ . പുരുഷ വന്ധ്യതയുടെ മുഖ്യ കാരണങ്ങളിലൊാണ് വേരീക്കോസീല്‍. കൂടാതെ കാലക്രമത്തില്‍ വൃഷ്ണങ്ങളുടെ വലിപ്പം കുറഞ്ഞ് ശോഷിച്ചുപോകുന്നതിനും പുരുഷ ഹോര്‍മോണായ ടെസ്‌റ്റോസ്‌റ്റെറോണിന്റെ ഉല്‍പാദനം കുറയുതിനും വേരീക്കോസീല്‍ കാരണമാകുന്നു.

ചികിത്സ

വൃഷണ സഞ്ചിയിലെ തടിച്ചു കിടക്കുന്ന രക്തക്കുഴലുകള്‍ ഇല്ലാതാക്കുന്നതിനോ അതിന്റെ തടിപ്പ് കുറക്കുന്നതിനോ ഒരു മരുന്നുകളും ഫലപ്രദമല്ല. എന്നാല്‍ വന്ധ്യതാ ചികിത്സയ്ക്ക് എത്തുമ്പോള്‍ പല ഡോക്ടേഴ്‌സും മരുന്നുകള്‍ കൊടുത്തു നോക്കാറുണ്ട്. ഇത് വേരീക്കോസീല്‍ മാറ്റുന്നതിനല്ല മറിച്ച് ബീജത്തിന്റെ കൗണ്ടും ചലന ശേഷിയും വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കുന്ന വൈറ്റമിനുകളും ധാതുക്കളുമാണ്. ബീജത്തിന്റെ കൗണ്ടും ചലനശേഷിയും അല്‍പമൊക്കെ കൂടാന്‍ ഒരു പരിധിവരെ ഇതുകൊണ്ട് സാധിക്കാറുണ്ട് എന്നതൊഴിച്ചാല്‍ ഗണ്യമായ മാറ്റമൊന്നും ഗുണനിലവാരത്തില്‍ വരുത്താന്‍ കഴിയാറില്ല. വെരിക്കോസീലിന് ശസ്ത്രക്രിയ ചെയ്യുന്നത് തന്നെയാണ് ശാശ്വതമായ പരിഹാരം.