ആർത്തവ ചക്രത്തിൽ ഗർഭധാരണ സാധ്യത ഇല്ലാത്ത സമയത്തെയാണ് സേഫ് പീരിയഡ് അഥവാ സുരക്ഷിത കാലം എന്ന് പറയുന്നത്. കഴിഞ്ഞ ആറു മാസം ആർത്തവം കൃത്യമായ ഇടവേളയിൽ ആയിരുന്നെങ്കിൽ മാത്രമേ സേഫ് പീരിയഡ് കൃത്യമായി കണക്കുകൂട്ടാൻ കഴിയൂ.. ആർത്തവ ചക്രം.സാധാരണ 28 ദിവസമാണ്. ഇത് 26 ദിവസം മുതൽ 31 ദിവസം വരെ വ്യത്യാസപ്പെടാം.ആർത്തവം കഴിഞ്ഞാലുള്ള ആദ്യ ദിവസങ്ങളും ആർത്തവത്തോട് അടുക്കുന്ന ദിവസങ്ങളും സാധാരണ സുരക്ഷിതം ആണ്. ആർത്തവം തുടങ്ങി ഒന്ന് മുതൽ എഴുവരെയുള്ള ദിവസങ്ങളും 21 മുതൽ ആർത്തവം തുടങ്ങുന്നത് വരെയുള്ള ദിവസങ്ങളും ആണ് പൊതുവിൽ സുരക്ഷിതമായി കണക്കാക്കുന്നത്.എന്നാൽ ഏതെങ്കിലും കാരണത്താൽ ആർത്തവ ക്രമം തെറ്റിയാൽ ഈ കണക്കുകൂട്ടൽ ശരിയാകണമെന്നില്ല. അണ്ഡോൽപ്പാദന സമയത്ത് ഗർഭധാരണ സാധ്യത ഏറ്റവും കൂടുതൽ ആണ്.