പുരുഷന്മാരില്‍ മാത്രം കാണപ്പെടുന്ന പ്രോസ്റ്റേറ്റ് എന്ന അവയവത്തിന് വീക്കവും അര്‍ബുദവും അണുബാധയുമുണ്ടാകാം. പ്രോസ്റ്റേറ്റ് വീക്കത്തിന് ആരെങ്കിലും ചികില്‍സ തേടുമ്പോള്‍ അത് പ്രോസ്റ്റേറ്റ് അര്‍ബുദമാണെന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ വ്യാപകമാണ്. പക്ഷേ, പ്രോസ്റ്റേറ്റ് വീക്കവും പ്രോസ്റ്റേറ്റ് ക്യാന്‍സറും രണ്ടും രണ്ടാണ്. മാത്രമല്ല, ശസ്ത്രക്രിയയിലൂടെ ഇത് പൂര്‍ണമായും ഭേദമാക്കാനും സാധിക്കും. 

പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കമായാലും അര്‍ബുദമായാലും ലക്ഷണങ്ങള്‍ ഒരേപോലെയായിരിക്കും. രണ്ടായാലും അത് പ്രോസ്റ്റേറ്റില്‍ തടസ്സം സൃഷ്ടിക്കുന്നുവെന്നതാണ് അതിന്റെ കാരണം. പലപ്പോഴും ഗ്രന്ഥി വീക്കമാണെന്ന ധാരണയില്‍ മതിയായ പരിശോധനകള്‍ നടത്താതെ വരുന്നതും ചികില്‍സിക്കാതെ വരുന്നതുമാണ് അര്‍ബുദത്തിലേക്കു നയിക്കുന്നത്. കൃത്യമായി പ്രോസ്റ്റേറ്റ് പരിശോധനയും പിഎസ്എ പരിശോധനയും നടത്തിയാല്‍ പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ നേരത്തേതന്നെ കണ്ടെത്താനാകും. അന്‍പതു വയസ്സുകഴിഞ്ഞ എല്ലാ പുരുഷന്മാരും എല്ലാവര്‍ഷവും പിഎസ്എ പരിശോധന നടത്തുന്നത് നല്ലതാണ്. ഇനിഷ്യല്‍ പിഎസ്എ മൂല്യം 1.4 ല്‍ താഴെയാണെങ്കില്‍ മൂന്നു വര്‍ഷം കൂടുമ്പോഴും പരിശോധന നടത്തിയാല്‍ മതിയാകും.  

സെന്‍റര്‍ ഫോര്‍ യൂറോളജി ( ഡോ.പ്രമോദുസ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് സെക്ഷ്വല്‍ ആന്‍ഡ്‌ മാരിറ്റല്‍ ഹെല്‍ത്ത് ) ഡോ.മോഹന്‍ പി സാം ( സീനിയര്‍ യൂറോളജിസ്റ്റ് , മുന്‍ എച്ച്.ഒ.ഡി, ഗവ.മെഡിക്കല്‍കോളേജ് ) , ഡോ. ജാസന്‍ ഫിലിപ്പ് ഡി ( യൂറോളജിസ്റ്റ്, മുന്‍ അസോസിയേറ്റ് പ്രൊഫസര്‍, ഗവ.മെഡിക്കല്‍കോളേജ്  ) ഡോ. ടി ശരവണന്‍ ( യൂറോളജിസ്റ്റ്)