മൂത്ര സഞ്ചിയിൽ നിന്നും മൂത്രം മുഴുവനായും പുറത്ത് പോവാതിരിക്കുന്ന അവസ്ഥ പ്രധാനമായും കണ്ടു വരുന്നത് മൂത്രാശയ സംബന്ധമായ അസുഖങ്ങൾ ഉള്ളവരിലോ  മൂത്രാശയത്തിലോ കിഡ്നിയിലോ ഉള്ള കല്ല് , മറ്റു വളർച്ചകൾ എന്നിവ ഉള്ളവരിലോ ആണ്. എന്നാല്‍ നാഡീസംബന്ധമായ അസുഖങ്ങൾ ഉള്ളവരിൽ, പേശികളുടെ ബലക്കുറവ് കാരണം യൂട്ടറൈൻ പ്രൊലാപ്സ്(uterine prolapse) പോലുള്ള ഗർഭാശയ സംബന്ധമായ അസുഖങ്ങൾ ഉള്ളവരിലുമൊക്കെയാണ്.ശസ്ത്രക്രിയകളുടെയോ അസുഖങ്ങളുടെയോ ഭാഗമായി മൂത്രം പോകാനുള്ള ട്യൂബ് അഥവാ കത്തീറ്റർ (catheter) ഉപയോഗം,പ്രമേഹ രോഗം,ആർത്തവ വിരാമത്തിനു ശേഷം ഉണ്ടാകുന്ന ഈസ്ട്രജൻ എന്ന ഹോർമോണിന്റെ അഭാവം,ആവശ്യത്തിനു വെള്ളം കുടിക്കാതിരിക്കുക,സമയത്ത് മൂത്രമൊഴിക്കാതെ മൂത്രം പിടിച്ചു വയ്ക്കുക, ലൈംഗിക ബന്ധ സമയത്തുള്ള വൃത്തിക്കുറവ്, തുടങ്ങിയവയും കാരണം ആണ്.

സെന്‍റര്‍ ഫോര്‍ യൂറോളജി ( ഡോ.പ്രമോദുസ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് സെക്ഷ്വല്‍ ആന്‍ഡ്‌ മാരിറ്റല്‍ ഹെല്‍ത്ത് ) ഡോ.മോഹന്‍ പി സാം ( സീനിയര്‍ കണ്‍സല്‍റ്റന്റ് , മുന്‍ എച്ച്.ഒ.ഡി, ഗവ.മെഡിക്കല്‍കോളേജ് ) , ഡോ. ജാസന്‍ ഫിലിപ്പ് ഡി ( യൂറോളജിസ്റ്റ്, മുന്‍ അസോസിയേറ്റ് പ്രൊഫസര്‍, ഗവ.മെഡിക്കല്‍കോളേജ്  ) ഡോ. ടി ശരവണന്‍ ( യൂറോളജിസ്റ്റ്)