പലപ്പോഴും സ്വകാര്യമായി ഉയര്‍ന്നു കേള്‍ക്കുന്ന ഒരു ചോദ്യമാണ് ഇത്. ആര്‍ത്തവകാലത്ത് സ്ത്രീകളെ പുറത്തു മറ്റൊരു മുറിയില്‍ ആക്കുന്ന കാലം ഒക്കെ മാറിമറിഞ്ഞിരിക്കുന്നു..ആര്‍ത്തവ ശുദ്ധി ആകുന്നതു വരെ ലൈംഗീക ബന്ധം ഒഴിവാക്കണം എന്നുപറയുന്നതിന് കാരണങ്ങളില്‍ പ്രമുഖം ആ കാലത്ത് സ്ത്രീകളില്‍ ഉണ്ടാകുന്ന അസ്വസ്ഥതകള്‍ കൊണ്ടുതന്നെയാകാം.
പലസ്ത്രീകള്‍ക്കും ആര്‍ത്തവകാലത്ത് വേദന, ക്ഷീണം, മാനസീക പിരിമുറുക്കം, വിഷാദം, ദേഷ്യം എന്നിങ്ങനെ പല അസ്വാസ്ഥ്യങ്ങളും അനുഭവപ്പെടാറുണ്ട്. അങ്ങനെയുണ്ടെങ്കില്‍ ലൈംഗീക ബന്ധം ഒഴിവാക്കുകയാണ് ഉത്തമം. ആര്‍ത്തവ കാലത്ത് അണുബാധയ്ക്ക് സാധ്യതയേറുമെന്നതിനാല് കൂടുതല്‍ ലൈംഗീക ശുചിത്വം പാലിക്കണം. ലൈംഗീകബന്ധത്തിന് മുന്‍പും ശേഷവും ഇരുവരും അവയവങ്ങള്‍ കഴുകി വൃത്തിയാക്കേണ്ടതാണ്. പുരുഷന് ലിംഗത്തില്‍ രക്തം പുരളുന്നത് ഇഷ്ടം അല്ലെങ്കില്‍ ഉറകള്‍ ഉപയോഗിക്കാം.

0 Comments