ഉദ്ധാരണക്കുറവ്
ആഗോള വ്യാപകമായി പുരുഷന്മാര്‍ ഏറ്റവും കൂടുതൽ അഭിമുഖീകരിക്കുന്ന ലൈംഗിക പ്രശ്നം ഉദ്ധാരണക്കുറവാണ്. ലൈംഗീക ബന്ധത്തിൽ ഏര്‍പ്പെടാനും അത് പൂര്‍ത്തീകരിക്കാനും തക്കവണ്ണം ലിംഗത്തിന് മതിയായ ഉദ്ധാരണം അഥവാ ബലം ലഭിക്കാതെ ഇരിക്കുകയോ കിട്ടിയ ബലം നിലനി ക്കാതെ ഇരിക്കുകയോ ചെയ്യുന്ന അവസ്ഥക്കാണ് ഉദ്ധാരണ ശേഷിക്കുറവ് എന്ന് പറയുന്നത്.
ഉദ്ധാരണം ലഭിക്കാന്‍ വിഷമം, ബന്ധം പൂര്‍ത്തീകരിക്കുന്നതുവരെ ഉദ്ധാരണം നിലനിര്‍ത്താന്‍ കഴിയാതെ പോകുക, ബന്ധത്തില്‍ ഏര്‍പ്പെടാന്‍ മാത്രമുള്ള ദൃഡത ലഭിക്കാതെ ഇരിക്കുക ഇവയില്‍ ഒരുലക്ഷണം എങ്കിലും പലവട്ടം അനുഭവപ്പെട്ടാല്‍ ഉദ്ധാരണക്കുറവുള്ളതായി കണക്കാക്കാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്വയം ചികിത്സയ്ക്ക് മുതിരരുത്. ശാസ്ത്രീയ പരിശോധനകള്‍ നടത്തുകയും വിദഗ്ദ ചികില്‍സ തേടുകയും വേണം.
ഉദ്ധാരണക്കുറവിന് ശാരീരികവും മാനസീകവുമായ കാരണങ്ങള്‍ ഉണ്ട്. ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിൽ , ലിംഗത്തിലേക്കുള്ള രക്തപ്രവാഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, വിവിധ രോഗങ്ങള്‍, ചില മരുന്നുകളുടെ പാര്‍ശ്വ ഫലങ്ങള്‍ എന്നിവയാണ് പ്രധാനമായും കണ്ടുവരുന്ന ശാരീരിക കാരണങ്ങള്‍. പങ്കാളിയോടുള്ള അടുപ്പക്കുറവ്, ദാമ്പത്യ കലഹം, ലൈംഗീക ആകര്‍ഷണക്കുറവ്, മാനസിക സമ്മര്‍ദ്ദം, ഉത്കണ്ഠ, പൂര്‍വകാല ദുരന്താനുഭവങ്ങള്‍, കുറ്റബോധം, വിഷാദം തുടങ്ങിയവയാണ് സാധാരണ കണ്ടുവരുന്ന, മാനസീക കാരണങ്ങള്‍. അമിത മദ്യപാനം, പുകവലി, മറ്റു ലഹരി മരുന്നുകളുടെ ഉപയോഗം പൊണ്ണത്തടി, വ്യായാമക്കുറവ്, തുടങ്ങിയ ജീവിതശൈലിയുമായി ബന്ധപ്പെട്ടവയും ഉദ്ധാരണക്കുറവിനു കാരണമായേക്കാം.




0 Comments