ചില രാസവസ്തുക്കള്‍ കൂടിച്ചേര്‍ന്ന് വൃക്കകളില്‍ പരലുകള്‍ പോലെയുള്ള വസ്തുക്കള്‍ രൂപം കൊള്ളുന്നതിനെയാണ് കിഡ്നി സ്റ്റോണ്‍ എന്നു പറയുന്നത്. കാല്‍സ്യം, ഫോസ്ഫേറ്റ്, ഓക്സലേറ്റ് എന്നിവയുടെ സംയുക്തങ്ങളാണ് പലപ്പോഴും പരലുകളായി രൂപപ്പെടുന്നത്. വന്‍ പയര്‍ പകുത്തു വച്ചതു പോലുള്ള രണ്ട് അവയവങ്ങളാണ് കിഡ്നി അഥവാ വൃക്ക എന്നറിയപ്പെടുന്നത്. രക്തത്തില്‍ നിന്നു വേര്‍തിരിക്കുന്ന മാലിന്യങ്ങളും അധികജലവും കിഡ്നിയില്‍ നിന്ന് നാളികള്‍ വഴി മൂത്രസഞ്ചിയിലെ ത്തുന്നു. പരലുകള്‍ പലപ്പോഴും മൂത്രനാളിയില്‍ കൂടി പുറത്തു പോകാന്‍ തക്ക ചെറുതായിരിക്കും. എന്നാല്‍ ചിലരില്‍ ഈ പരലുകള്‍ ഒരുമിച്ചു ചേര്‍ന്ന് വലുതായി മൂത്രതടസം ഉണ്ടാക്കും. മൂത്രത്തില്‍ കല്ല് എന്ന നാട്ടുപേരില്‍ അറിയപ്പെടുന്ന ഈ പരലുകള്‍ വൃക്കകളിലും മൂത്രനാളികളിലും മൂത്രസഞ്ചിയിലും ഉണ്ടാകാം.

 

സെന്‍റര്‍ ഫോര്‍ യൂറോളജി ( ഡോ.പ്രമോദുസ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് സെക്ഷ്വല്‍ ആന്‍ഡ്‌ മാരിറ്റല്‍ ഹെല്‍ത്ത് ) ഡോ.മോഹന്‍ പി സാം ( സീനിയര്‍ കണ്‍സല്‍റ്റന്റ് , മുന്‍ എച്ച്.ഒ.ഡി, ഗവ.മെഡിക്കല്‍കോളേജ് ) , ഡോ. ജാസന്‍ ഫിലിപ്പ് ഡി ( യൂറോളജിസ്റ്റ്, മുന്‍ അസോസിയേറ്റ് പ്രൊഫസര്‍, ഗവ.മെഡിക്കല്‍കോളേജ്  ) ഡോ. ടി ശരവണന്‍ ( യൂറോളജിസ്റ്റ്)