നിങ്ങൾ ചെറുപ്പക്കാരനും ആരോഗ്യവാനും ആണെങ്കിൽ അരമണിക്കൂർ ലൈംഗികതയ്ക്കായി ചെലവിടുന്നത് ഒരു വ്യായാമം തന്നെയാണ്. .മണിക്കൂറിൽ നാല് കിലോമീറ്റർ വേഗതയിൽ 30 മിനിറ്റ് നടന്നാൽ 80 കാലറി എരിഞ്ഞു പോകും..എന്നാൽ അരമണിക്കൂർ ലൈംഗികബന്ധം 85 കാലറി കത്തിച്ചു കളയുമെന്നാണ് പഠനങ്ങൾ പറയുന്നത്.

അര മണിക്കൂർ മിതമായ വേഗത്തിൽ (മണിക്കൂറിൽ ആറു കിലോമീറ്റർ) ഓടുമ്പോൾ 175 കാലറിയാണ് അരമണിക്കൂർ കൊണ്ട് എരിഞ്ഞു പോകുക സൈക്കിൾ സവാരിയിൽ 180 കാലറിയും. മണിക്കൂറിൽ 4.5 കിലോ മീറ്റർ നടക്കുന്നതിനും 8 കി. മീറ്റർ ജോഗിങ് ചെയ്യുന്നതിനും തുല്യമാണത്രേ ലൈംഗികബന്ധം. പേശികൾക്കും സന്ധികൾക്കും ഇത് ഒരു വ്യായാമം ആണ്. ലൈംഗികത ശ്വസനം കൂട്ടുന്നു. ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം ഇവ നിയന്ത്രിക്കുന്നു.

ആരോഗ്യവാന്മാരായ സ്ത്രീ പുരുഷന്മാർക്ക് ഊർജ്ജദായകമാണ് ലൈംഗികത. മിനിറ്റിൽ ശരാശരി 3.5 എന്ന നിരക്കിലാണ് ശരാശരി കാലറി ഉപഭോഗം. പുരുഷന്മാരെ അപേക്ഷിച്ചു സ്ത്രീകളിൽ പക്ഷേ ബന്ധപ്പെടുന്നതുവഴിയുള്ള കാലറി ഉപഭോഗം കുറവാണ്..ബന്ധപ്പെടുന്ന പൊസിഷനുകൾ അനുസരിച്ച് ഊർജ ഉപഭോഗത്തിൽ വ്യത്യാസം വരും.