വേനല്‍ക്കാലമായാല്‍ വെള്ളം കുടി മറക്കരുതെന്ന് എത്രവട്ടം പറഞ്ഞാലും ചിലര്‍ക്ക് വെള്ളം കുടിക്കുന്ന ശീലം കുറവാണ്. ചൂടുകാലത്ത് വെള്ളം കുടിക്കുന്നത് കുറഞ്ഞാല്‍ ദാഹവും ക്ഷീണവും മാത്രമല്ല ഉണ്ടാകുക. ശരീരത്തിലെ ചില അവയവങ്ങളെക്കൂടിയാണ് ഇതു ബാധിക്കുക, പ്രത്യേകിച്ച് കിഡ്നിയുടെ പ്രവര്‍ത്തനത്തെ. ഇന്ത്യയില്‍ അഞ്ചു മുതല്‍ ഏഴു മില്യന്‍ ആളുകള്‍ക്ക് കിഡ്നി സ്റ്റോണ്‍ ഉണ്ടെന്നാണ് കണക്ക്.

ജലാംശം നഷ്ടമാകുന്നതോടെ ശരീരത്തിലെ അവശ്യപോഷകങ്ങള്‍ കൂടി നഷ്ടമാകും. കിഡ്നിയുടെ പ്രവര്‍ത്തനംതന്നെ ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യുക എന്നതാണല്ലോ. എന്നാല്‍ വെള്ളത്തിന്റെ അളവ് കുറയുന്നതോടെ കിഡ്നിയുടെ പ്രവര്‍ത്തനം താറുമാറാകും. ഒപ്പം എത്രയൊക്കെ ഫില്‍റ്റര്‍ ചെയ്താലും റെസ്യൂഡല്‍ സാള്‍ട്ട് കിഡ്നിയില്‍ കെട്ടികിടക്കും. ഇത് കാലക്രമേണ കിഡ്നിസ്റ്റോണ്‍ ആയി പുറത്തുവരുന്നു. ഇത് വളരുംതോറും അതികഠിനമായ വേദന ഉണ്ടാകുകയും തുടര്‍ന്ന് ഡോക്ടറുടെ സഹായത്തോടെ നീക്കം ചെയ്യേണ്ടി വരികയും ചെയ്യും.

ഇതെങ്ങനെ ഒഴിവാക്കാമെന്നു ചോദിച്ചാൽ വെള്ളം എത്രത്തോളം കുടിക്കാമോ അത്രയും നല്ലത് എന്നാണ് ഉത്തരം. കുറഞ്ഞത്‌ പത്തു ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കണം. ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യാന്‍ വെള്ളത്തിനു കഴിയും. മസാല്‍ ചായ, കോഫി ,കോള എന്നിവയെല്ലാം ഒഴിവാക്കി മോരും വെള്ളം, ജ്യൂസുകള്‍ എന്നിവ ശീലമാക്കാം.

 

സെന്‍റര്‍ ഫോര്‍ യൂറോളജി ( ഡോ.പ്രമോദുസ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് സെക്ഷ്വല്‍ ആന്‍ഡ്‌ മാരിറ്റല്‍ ഹെല്‍ത്ത് ) ഡോ.മോഹന്‍ പി സാം ( സീനിയര്‍ കണ്‍സല്‍റ്റന്റ് , മുന്‍ എച്ച്.ഒ.ഡി, ഗവ.മെഡിക്കല്‍കോളേജ് ) , ഡോ. ജാസന്‍ ഫിലിപ്പ് ഡി ( യൂറോളജിസ്റ്റ്, മുന്‍ അസോസിയേറ്റ് പ്രൊഫസര്‍, ഗവ.മെഡിക്കല്‍കോളേജ്  ) ഡോ. ടി ശരവണന്‍ ( യൂറോളജിസ്റ്റ്)