ഇ മെയിലിലും സോഷ്യല്‍ മീഡിയയിലും ഡോ. പ്രമോദിനു വരുന്ന ചോദ്യങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ടവ

ചോദ്യം : ഞാന്‍ 29 വയസുള്ള അഭിഭാഷകനാണ്. വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നു. ലിംഗത്തിന്റെ വലുപ്പവും ഭംഗിയും കൂട്ടാനുള്ള പരസ്യങ്ങള്‍ കാണാറുണ്ട്‌. പരീക്ഷിച്ചു നോക്കുന്നതില്‍ തെറ്റുണ്ടോ ?

ഉത്തരം : ലൈംഗീക വിജയത്തിന് ലിംഗത്തിന്റെ വലുപ്പം കൂട്ടേണ്ട യാതൊരു കാര്യവുമില്ല. ലിംഗത്തിന്റെ വലുപ്പം ഇരട്ടിയാക്കാം തുടങ്ങിയ തട്ടിപ്പുകളിലും പ്രലോഭനങ്ങളിലും വീഴാതെയിരിക്കുകയാണ് ബുദ്ധി.  വൃത്തിയും വെടിപ്പുമുള്ള ജീവിതശൈലിയിലൂടെ ആരോഗ്യവാനായി ഇരിക്കുക.  പങ്കാളിയുമായി എല്ലാ കാര്യത്തിലും മനസുതുറന്നു ഇടപെടുക. കിടപ്പറയിലും അതിന്‍റെ ഗുണമുണ്ടാകും. ലിംഗത്തിന്റെ വലുപ്പം കൂടിയതുകൊണ്ട് ലൈംഗീകസുഖം കൂടില്ല. മറിച്ച് ചില സമയത്ത് ബന്ധപ്പെടുമ്പോള്‍ പങ്കാളിക്ക് വേദനയുണ്ടാവാനും എല്ലാം തകിടം മറിയാനും ഇടയുണ്ട്.