ഇ മെയിലിലും സോഷ്യല്‍ മീഡിയയിലും ഡോ. പ്രമോദിനു വരുന്ന ചോദ്യങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ടവ

ചോദ്യം : അവിവാഹിതനാണ് . ലൈംഗീക സുഖം നേടാൻ സെക്സ് ടോയ്‌സ് സഹായിക്കുമെന്നു സുഹൃത്തുക്കൾ പറഞ്ഞു കേട്ടിട്ടുണ്ട്. അവ ഉപയോഗിക്കുന്നത് ദോഷകരമോ ?

ഉത്തരം : സെക്സിൽ കളിപ്പാട്ടങ്ങൾക്കു വലിയ റോൾ ഒന്നുമില്ല. വികാരങ്ങളെ ഉണർത്തി അജ്ഞതയെ മുതലെടുക്കുന്ന ഒരു കച്ചവട തന്ത്രം മാത്രമാണത് . ഒന്നുകൂടി, സെക്സ് ടോയ്സ് നമ്മുടെ നാട്ടിൽ നിയമവിധേയവുമല്ല. മനസ്സിന്റെ ഭാവനകൾ ചിറകു വിരിച്ചു പറക്കുമ്പോൾ എന്തിനാണ് മൂന്നാം കക്ഷിയുടെ ഇടപെടൽ ? ലൈംഗീകാരോഗ്യം നേടി നല്ല ലൈംഗീക ജീവിതം നയിക്കാൻ യാതൊരു ചിലവും ഇല്ലാത്തപ്പോൾ എന്തിനാണ് വെറുതെ ഇല്ലാത്ത സുഖം കിട്ടാൻ പണം മുടക്കുന്നത്. നല്ല ജീവിതചര്യയിലൂടെ നല്ല ആരോഗ്യം നേടുക. നിങ്ങളുടെ ലൈംഗീക സംതൃപ്‌തിക്കു അതുമാത്രമേ ആവശ്യമുള്ളൂ. പിന്നെ ഇത്തരം കളിപ്പാട്ടങ്ങളുടെ ഉപയോഗം പല അപകടങ്ങൾക്കും വഴിവെച്ചേക്കാം. കാശ് കൊടുത്തു കടിക്കുന്ന പട്ടിയെ വാങ്ങാതെ ഇരിക്കുന്നതല്ലേ ഉചിതം ?