ഇ മെയിലിലും സോഷ്യല്‍ മീഡിയയിലും ഡോ. പ്രമോദിനു വരുന്ന ചോദ്യങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ടവ

ചോദ്യം : എനിക്ക് 24 വയസായി. സ്തനങ്ങള്‍ക്ക് അമിത വലുപ്പമുണ്ട്. കൂട്ടുകാരെല്ലാം പെണ്ണെന്നു പറഞ്ഞു കളിയാക്കാറുണ്ട് . എന്തെങ്കിലും പരിഹാരം ഉണ്ടോ ?

ഉത്തരം : തടിയുള്ള പ്രകൃതക്കാരാണെങ്കില്‍ പുരുഷന്മാരിലും  സ്തനങ്ങള്‍ക്ക് വലുപ്പം കൂടി കാണാറുണ്ട്‌. ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ മൂലവും ഇതു കാണാറുണ്ട്‌. കൊഴുപ്പ് കുറഞ്ഞ ഭക്ഷണം കഴിച്ചും വ്യായാമം ചെയ്തും ഒരുപരിധി വരെ ഇതുകുറയ്ക്കാം. കാഴ്ചയില്‍ ഉള്ള അഭംഗി പ്രശ്നമാണ് പലര്‍ക്കും. സാധാരണ ഗതിയില്‍ ഇതു നിങ്ങളുടെ പുരുഷത്വത്തെ ബാധിക്കുന്ന സൂചകം അല്ല എന്ന് തിരിച്ചറിയുക . സാധാരണയിലും കൂടുതല്‍ വലുപ്പം ഉള്ളത് ഒരു മാനസീക വ്യഥ ആകുകയും കളിയാക്കല്‍ ഏറുകയും ചെയ്യുന്നു എങ്കില്‍ വിദഗ്ദനായ ഒരു പ്ലാസ്റ്റിക് സര്‍ജന്റെ സഹായം തേടുക