ലൈംഗീക ബന്ധത്തിനിടെ രസച്ചരട് മുറിയുന്നതിന്റെ കാരണം പങ്കാളികൾ രണ്ടുപേരും ആഗ്രഹിക്കുന്നതിന് മുൻപ് പുരുഷന് സ്ഖലനം ഉണ്ടാകുന്ന അവസ്ഥയാണ് ശീഘ്രസ്ഖലനം. ഇതുമൂലം ഇരുവർക്കും വേണ്ടത്ര തൃപ്തി ലഭിക്കാതെ പോകുന്നു. ശീഘ്ര സ്ഖലനത്തിന് വിവിധ കാരണങ്ങൾ ഉണ്ട്. മൂത്ര സഞ്ചി, പോസ്റ്റേറ്റു ഗ്രന്ധി, ശുക്ല ഗ്രന്ഥികൾ എന്നിവയിൽ ഉണ്ടാകുന്ന അണുബാധയോ രോഗങ്ങളോ സാധാരണയായി കണ്ടുവരുന്ന ഒരു കാരണമാണ്.
ചെറുപ്പം മുതൽ സ്വയംഭോഗ സമയത്ത് വളരെ പെട്ടന്ന് സ്ഖലനം നടത്തി അതൊരു ശീലമാകപ്പെട്ട വ്യക്തികളിൽ ഇങ്ങനെ സംഭവിക്കാറുണ്ട്. ലിംഗത്തിന്റെ ഹൈപ്പർ സെൻസിറ്റിവിറ്റി, ഉത്കണ്ഠ, മാനസിക സമ്മർദ്ദം, ഭയം, ആശങ്ക, പങ്കാളിയോടുള്ള മനോഭാവം, ആകർഷണം, രതിപൂർവ ലീലകളിൽ ഇടപെടുന്ന രീതികൾ, രണ്ടു ലൈംഗീക വേഴ്ചകൾ തമ്മിലുള്ള ഇടവേള, എന്നിങ്ങനെ പല ഘടകങ്ങളും സ്ഖലനം നടക്കുന്നതിന് മുൻപുള്ള സമയ ദൈർഘ്യത്തെ സ്വാധീനിക്കാം. ഇവയെല്ലാം ശീഘ്ര സ്ഖലനത്തിന് കാരണം ആകാറുണ്ട്.

2 Comments
Nelson
ശീഘ്രസ്കലനം ഏതുരീതിയില്ഉള്ളതാണങ്കിലും
ചികല്സയിലൂടെ മാറ്റാന്സാധിക്കുന്നതാണോ
സാധിക്കുമെങ്കില്‍ ചികല്സചിലവേറിയതാണോ
Dr. Promodu
94 97 484 665 , 0484 2555301 or 2555304 or 9387507080 ഈ നമ്പറുകളിൽ വിളിക്കൂ, വേണ്ട വിവരങ്ങള്‍ ലഭ്യമാകും