പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ മൂത്രത്തിലെ അണുബാധ വരാനുള്ള സാധ്യത നാല് – അഞ്ച് ശത മാനം കൂടുതലാണെന്ന് പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. 20–40 വയസ്സുള്ള സ്ത്രീകളിൽ 20–40 ശതമാനം പേർക്കും ഒരിക്കലെങ്കിലും യൂറിനറി ഇൻഫെക്ഷൻ ബാധിച്ചിട്ടുണ്ടാകും എന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതിൽ തന്നെ 33 ശതമാനം പേർക്കും അതു വീണ്ടും വീണ്ടും വരികയും ചെയ്യുന്നു. അതിനുള്ള പ്രധാന കാരണം ശാരീരികഘടന ത ന്നെയാണ്.
സ്ത്രീകളുടെ മൂത്രനാളിയുടെ നീളം ഏകദേശം നാ ലു സെന്റിമീറ്ററും പുരുഷൻമാരിൽ ഏതാണ്ട് 10 സെന്റിമീറ്ററുമാ ണ്. സ്ത്രീകളിൽ അണുബാധ എളുപ്പത്തിൽ പടരുന്നതും ഇ തുകൊണ്ടു തന്നെ. മലദ്വാരവും മൂത്രനാളിയും അടുത്തടുത്ത് ആയതും യൂറിനറി ഇൻഫെക്ഷൻ വരാനുള്ള പ്രധാന കാരണമാണ്.
പലരും കുളിക്കുമ്പോൾ മാത്രമാണ് സ്വകാര്യഭാഗങ്ങൾ വൃത്തിയാക്കുന്നത്. മൂത്രമൊഴിച്ച ശേഷവും സ്വകാര്യഭാഗങ്ങൾ നന്നായി കഴുകണം. മൂത്രമൊഴിച്ച് കഴിഞ്ഞ് പിന്നിൽ നിന്നു മുന്നിലേക്ക് കഴുകുന്നത് മലദ്വാരത്തിലുള്ള ഇ–കോളി പോലുള്ള ബാക്ടീരിയകൾ മൂ ത്രനാളിയിലൂടെ പ്രവേശിച്ച് അണുബാധയുണ്ടാക്കാം.
സെന്റര്‍ ഫോര്‍ യൂറോളജി ( ഡോ.പ്രമോദുസ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് സെക്ഷ്വല്‍ ആന്‍ഡ് മാരിറ്റല്‍ ഹെല്‍ത്ത് ) ഡോ.മോഹന്‍ പി സാം ( സീനിയര്‍ കണ്‍സല്‍റ്റന്റ് , മുന്‍ എച്ച്.ഒ.ഡി, ഗവ.മെഡിക്കല്‍കോളേജ് ) , ഡോ. ജാസന്‍ ഫിലിപ്പ് ഡി ( യൂറോളജിസ്റ്റ്, മുന്‍ അസോസിയേറ്റ് പ്രൊഫസര്‍, ഗവ.മെഡിക്കല്‍കോളേജ് ) ഡോ. ടി ശരവണന് ( യൂറോളജിസ്റ്റ്

0 Comments